എസ്.കെ.എസ്.എസ്.എഫ്: ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റ്, റശീദ് ഫൈസി ജന. സെക്രട്ടറി
text_fieldsകോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി റശീദ് ഫൈസി വെള്ളായിക്കോടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, വർക്കിങ് സെക്രട്ടറിയായി അയ്യൂബ് മുട്ടിലിനേയും തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: സത്താർ പന്തല്ലൂർ, ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, ബഷീർ അസ് അദി നമ്പ്രം (വൈസ് പ്രസി.). ആശിഖ് കുഴിപ്പുറം, ഒ.പി. അഷ്റഫ്, അൻവർ മുഹ്യുദ്ദീൻ ഹുദവി, ഇസ്മായിൽ യമാനി, അനീസ് റഹ്മാൻ (സെക്ര.) അബ്ദുൽ ഖാദർ ഹുദവി, ത്വാഹ നെടുമങ്ങാട് (ഓർഗനൈസിങ് സെക്ര.).
സംസ്ഥാന കൗൺസിലിൽ ഹമീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ. മോയിൻ കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ബാസ് അലി ശിഹാബ് തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

