മുജാഹിദ് പരിപാടിയിൽ പങ്കെടുക്കരുത്: നിലപാടിൽ മാറ്റമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
text_fieldsമലപ്പുറം: മുജാഹിദുകളുടെ പരിപാടിയിൽ സുന്നി നേതാക്കൾ പങ്കെടുക്കരുതെന്ന നിലപാട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുമ്പേ പ്രഖ്യാപിച്ചതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാ ന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. ഇത് ഇടക്കിടെ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഐ.എസ്.എം കൊളോക്യത്തിൽ പങ്കെടുത്തതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സത്താർ. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ സമസ്ത വിലക്കിയെന്ന വാർത്ത ദുരുദ്ദേശ്യത്തോടെയുള്ളതാണ്.
ഇത് സംബന്ധിച്ച് നേരത്തെ ഉയർന്ന ചോദ്യത്തിന് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ നൽകിയ മറുപടി വനിതാ മതിൽ നടക്കുന്നതിന് തൊട്ട് മുമ്പ് സംപ്രേഷണം ചെയ്യുകയായിരുന്നു. സമസ്തയുടെ പ്രഖ്യാപിത നിലപാട് അബ്ദുസ്സമദ് പൂക്കോട്ടൂർ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ കക്ഷി രാഷ്ട്രീയ വേർതിരിവില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.