Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാന്നിയിൽ റബർ തോട്ടത്തിൽ ചിതറിയ നിലയിൽ അസ്ഥികൂടം
text_fieldsbookmark_border
റാന്നി: പെരുനാട് കൂനങ്കരയ്ക്ക് സമീപം റബർ തോട്ടത്തിൽ ചിതറിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. റോഡിൽ നിന്ന് ഉൾഭാഗത്തുള്ള റബർ തോട്ടത്തിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
പൊലീസ് ഉൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരം മുറിക്കാൻ എത്തിയ തൊഴിലാളികളാണ് ചിതറിക്കിടക്കുന്ന അസ്ഥികൾ കണ്ടെത്തിയത്. സമീപത്തുനിന്ന് ഷർട്ടും കണ്ടെത്തിയിട്ടുണ്ട്.
ഒരു വർഷത്തോളമായി വെട്ടാതെ കിടന്ന റബർ തോട്ടമാണിത്. അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പലയിടത്തായി ചിതറി കിടക്കുന്ന നിലയിലായിരുന്നു.
Next Story

