ഇന്ത്യന്‍ ജനതയുടെ അസമത്വം മാറാന്‍ ജാതി സെന്‍സ് അനിവാര്യമെന്ന് എസ്.കെ ബിശ്വാസ്
text_fieldsകൊല്ലം: ഇന്ത്യന്‍ ജനതയുടെ അസമത്വം മാറാന്‍ ജാതി സെന്‍സ് അനിവാര്യമാണെന്ന് റിട്ട. അസി.ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എസ്.കെ ബിശ്വാസ്. ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ രാജരത്‌ന അംബേദ്കര്‍ നേതൃത്വം നല്‍കുന്ന സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ (ഭരണഘടനാ സംരക്ഷണ സമിതി) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ പിന്നാക്കാവസ്ഥക്കു കാരണം സാമൂഹിക അസമത്വവും ജാതിവ്യവസ്ഥയും അടിച്ചേല്‍പ്പിച്ച തൊട്ടുകൂടായ്മയും അയിത്തവുമാണ്. വിവിധ ജാതികളിലും സമുദായങ്ങളിലും ഉള്ളവര്‍ക്ക് അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും ഉദ്യോഗ മേഖലയിലടക്കം അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഭരണഘടനയുടെ രൂപീകരണ കാലം മുതല്‍ തുല്യനീതിയെക്കുറിച്ച് സംസാരിക്കുമെങ്കിലും രാജ്യത്ത് തുല്യനീതി കൈവരിച്ചിട്ടില്ല.
രാജ്യം ഭരിച്ചവര്‍ തുല്യനീതിയെക്കുറിച്ച് വാചാലരാവുന്നതാല്ലാതെ അത് നടപ്പിലാക്കാന്‍ സന്നദ്ധമായിട്ടില്ല. ജാതി സെന്‍സസിനായി വാദിക്കുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമോ എന്നത് സംശയമാണെന്നും സാമൂഹിക നീതിയിലധിഷ്ടിതമായ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ സാക്ഷാല്‍ക്കാരത്തിനായി ഐക്യത്തോടെ മുന്നേറാന്‍ നമുക്ക് സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ കേരള ഘടകം കണ്‍വീനര്‍ തുളസീധരന്‍ പള്ളിക്കല്‍ മോഡറേറ്ററായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ റോയ് അറക്കല്‍, ശ്രീനാരായണ മൂവ്മെന്റ് നേതാവ് എസ്. സുവര്‍ണ്ണ കുമാര്‍, ബി.എസ്.പി സംസ്ഥാന സെക്രട്ടറി വി. ജയ, ചിന്നക്കട ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ജവാദ് മന്നാനി, മുസ്ലിം ഐക്യവേദി ചെയര്‍മാന്‍ ആസാദ് റഹീം തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനു മുന്നോടിയായി ടേബിള്‍ ടോക്കും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

