Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറാം ക്ലാസ്...

ആറാം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന്​ കുടുംബം

text_fields
bookmark_border
suicide-23
cancel

കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞി​​െൻറ മകൾ അമീനയാണ് മരിച്ചത്. വെള്ളിയാഴ്​ച വൈകീട്ട് 7.30 നാണ് അമീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

അയൽവീട്ടിൽ പോയ മാതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് അനീസ പറഞ്ഞു. സംഭവത്തിൽ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക്​ ബന്ധമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ അൻസാരി ആരോപിച്ചുവെങ്കിലും ഇത്​ കുടുംബം തള്ളി. ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട് പൊലീസ് സീൽ ചെയ്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsKollam Newsmalayalam news
News Summary - sixth standared student committed suicide in kollam -kerala news
Next Story