കഞ്ചാവ് കൈവശംവെച്ചതിനും വലിച്ചതിനും ആറു യുവാക്കള്‍ പിടിയില്‍
text_fieldsrepresentational image
കൽപറ്റ: നിയമവിരുദ്ധമായി കഞ്ചാവ് കൈവശം വെച്ചതിനും കഞ്ചാവ് ബീഡി വലിച്ചതിനും പുല്പള്ളി, തിരുനെല്ലി, തൊണ്ടര്‍നാട്, നൂൽപുഴ സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി ആറു യുവാക്കളെ പിടികൂടി.
കഞ്ചാവുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കളത്തിങ്കല്‍ വീട്ടില്‍ യൂസുഫ് (23), കഞ്ചാവ് ബീഡി വലിച്ചതിന് കോഴിക്കോട്, അത്തോളി കനിയില്‍ പതിയേടത്ത് വീട്ടില്‍ മുഹമ്മദ് സര്‍ത്താജ് (26), ബിഹാര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ (25), മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കണ്ടന്‍ വീട്ടില്‍ മുഹമ്മദ് അന്‍ഷിഫ് (23), ബത്തേരി ബീനാച്ചി, അയ്യാട്ടുപടിക്കല് വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (32), അരിവയല്‍ പഴുപ്പത്തൂര്‍ കലിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഹക്കീം (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പെരിക്കല്ലൂര്‍ തേന്മാവിൻകടവിന് സമീപത്തുനിന്നാണ് യൂസഫിനെ പുല്പള്ളി എസ്.ഐ സി.ആര്. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പബ്ലിക് റോഡരികില്‍ നിന്ന ഇയാള്‍ പൊലീസിനെ കണ്ടു പരിഭ്രമിച്ചതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിലുള്ള കവറില്‍നിന്ന് 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
പുല്പള്ളി സ്റ്റേഷന് പരിധിയില്‍ പെരിക്കല്ലൂര്കടവിന് സമീപമുള്ള പബ്ലിക് റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചതിനാണ് മുഹമ്മദ് സര്ത്താജിനെ പുല്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിരുനെല്ലി സ്റ്റേഷന് പരിധിയില്‍ രാത്രി ബാവലി ടൗണിലുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍നിന്ന് കഞ്ചാവ് ബീഡി വലിച്ചതിനാണ് രഞ്ജിത്ത് കുമാറിനെ തിരുനെല്ലി എസ്.ഐ എന്‍. ഡിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
തൊണ്ടര്‍നാട്, നിരവിൽപുഴ പബ്ലിക് റോഡില്‍ കഞ്ചാവ് ബീഡി വലിച്ചതിനാണ് മുഹമ്മദ് അന്ഷിഫിനെ തൊണ്ടര്‍നാട് എസ്.ഐ കെ. മൊയ്തുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നൂൽപുഴ, മുക്കുത്തിക്കുന്ന് ബസ് സ്റ്റോപ്പിനു സമീപം കഞ്ചാവ് ബീഡി വലിച്ചതിന് മുഹമ്മദ് ഇക്ബാലിനെ എസ്.ഐ തങ്കന്റെ നേതൃത്വത്തിലും നൂൽപുഴ പാലത്തിന് സമീപം കഞ്ചാവ് ബീഡി വലിച്ചതിന് മുഹമ്മദ് ഹക്കീമിനെ എസ്.ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

