Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹൃദപൂർവ്വം പദ്ധതി'ക്ക് ആറ് വയസ്

text_fields
bookmark_border
ഹൃദപൂർവ്വം പദ്ധതിക്ക് ആറ് വയസ്
cancel

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന 'ഹൃദപൂർവ്വം പദ്ധതി'ക്ക് ആറ് വയസ്. ഞായറാഴ്ച ഉച്ചക്ക് 12.30 ന് മെഡിക്കൽ കോളജിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ആറാം വാർഷികം ഉദ്ഘാടനം ചെയ്തു.

പൊതിച്ചോർ വാങ്ങാനെത്തിയവർക്കൊപ്പം കേക്ക് മുറിച്ചും പായസം വിളമ്പിയുമാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ, പ്രസിഡന്റ് വി.അനൂപ്,ട്രഷറർ വി.എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. പാളയം ബ്ലോക് കമ്മിറ്റിക്കു കീഴിലെ ജനറൽ ഹോസ്പിറ്റിൽ മേഖലാ കമ്മിറ്റിയായിരുന്നു പൊതിച്ചോർ വിതരണം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six years of 'Heartful Project'
Next Story