കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി
text_fields
കൊട്ടിയം(കൊല്ലം): മൂന്നുമാസം പ്രായമുള്ള സഹോദരനൊപ്പം വീടിനുള്ളിൽ നിന്ന ഏഴു വയസ്സു കാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മാതാവ് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെ വ്യ ാഴാഴ്ച രാവിലെ പത്തോടെയാണ് കാണാതായത്. നെടുമ്പന ഇളവൂർ കിഴക്കേക്കര ഇളവൂർ എൽ.പി സ്കൂൾ റോഡിൽ ധനീഷ് ഭവനിൽ പ്രദീപ് കുമാർ- ധന്യ ദമ്പതികളുടെ മകൾ പൊന്നു എന്ന ദേവനന്ദയെയാണ് (ഏഴ്) കാണാതായത്.
മാതാവ് തുണി കഴുകുന്നതിനിടെ ദേവനന്ദ വീടിന് പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് വന്നിരുന്നു. കുട്ടിയെ മൂന്നുമാസം പ്രായമുള്ള സഹോദരെൻറ അടുക്കലാക്കിയശേഷം മാതാവ് തുണികഴുകൽ തുടർന്നു.പിന്നീട് കുട്ടിയെ വിളിച്ചപ്പോഴാണ് കാണാതായത് അറിയുന്നത്. അയലത്തെ വീടുകളിലും ബന്ധുവീടുകളിലും മാതാവ് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം ഉഷ കണ്ണനല്ലൂർ പൊലീസിൽ അറിയിച്ചതിനെതുടർന്ന് സി.ഐ വിപിൻകുമാറിെൻറ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും ഡോഗ് സ്ക്വാഡും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി. പിതാവ് പ്രദീപ് മസ്കത്തിലാണ്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ. കുട്ടിയെ കാണാതായതോടെ ഇളവൂരും പരിസരവും ജനം നിറഞ്ഞു. കുട്ടിയുടെ വീടിന് ഏകദേശം നൂറുമീറ്റർ അകലെ പള്ളിമൺ ആറ്റിൽ ഫയർഫോഴ്സ് പരിശോധന നടത്തി.
മാതാവിെൻറ പ്രസവത്തിനായി ആറുമാസം മുമ്പാണ് ദേവനന്ദയുടെ കുടുംബം കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതിന് ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സൈബർ വിദഗ്ധർ അടക്കം 50 പേർ അടങ്ങുന്നതാണു സംഘം.