Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയറിളക്കവും ഛർദിയും:...

വയറിളക്കവും ഛർദിയും: മലപ്പുറത്ത്​ ആറു വയസ്സുകാരി മരിച്ചു

text_fields
bookmark_border
വയറിളക്കവും ഛർദിയും: മലപ്പുറത്ത്​ ആറു വയസ്സുകാരി മരിച്ചു
cancel

കോട്ടക്കൽ: വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റിപ്പുറം ആമപ്പാറയിൽ ആറു വയസ്സുകാരി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷക്കാനായില്ല. ആമപ്പാറ മദ്​റസുംപടിയിലാണ് സംഭവം.

കൽപകഞ്ചേരിയിൽനിന്ന്​ ബന്ധുവീട്ടിലെത്തിയതായിരുന്നു ബാലിക. കൂടെയുള്ള രണ്ട്​ കുട്ടിക​ളെയും സമാന രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണ്​ മരണകാരണമെന്നാണ്​ സംശയം. വിദഗ്​ധ പരിശോധന നടത്തും.

Show Full Article
TAGS:kerala malappuram death child death malayalam news 
News Summary - Six Year Old Dies in Malappuram -Kerala news
Next Story