വിഷക്കായ കഴിച്ച ആറ് വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsചാലക്കുടി: മേലൂരിൽ വിഷക്കായ കഴിച്ച് അവശനിലയിലായ വിദ്യാർഥികൾ ആശുപത്രിയിൽ തുടരുന്നു. പൂലാനി സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് വിഷക്കായ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് മടങ്ങവേ വഴിയോരത്തെ ചെടിയിലെ കായകൾ പറിച്ചുതിന്നുകയായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് ഇവർക്ക് ഛർദി പിടിപെട്ട് അവശനിലയിലായത്. ഒരാൾ കറുകുറ്റി അപ്പോളോ ആശുപത്രിയിലും അഞ്ചുപേർ അങ്കമാലി എൽ.എഫ് ആശുപത്രിയിലുമാണ്. എല്ലാവരും അപകടനില തരണം ചെയ്തെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

