കൊച്ചി: സ്വർണക്കവർച്ച കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അങ്കമാലി പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാർ നിരീക്ഷണത്തിൽ. കഴിഞ്ഞദിവസം പിടികൂടിയ അങ്കമാലി തുറവൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരു വർഷം മുമ്പ് നടന്ന സ്വർണക്കവർച്ച കേസിൽ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. ഇതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
സാമ്പിൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിയെ പിടികൂടുകയും സമ്പർക്കം പുലർത്തുകയും ചെയ്ത പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷൻ അഗ്നിരക്ഷ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കും.