Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് ടൗൺ സി.ഐ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് കോവിഡ്
text_fieldsbookmark_border
കാസർകോട് ജില്ല പൊലീസ് ആസ്ഥാനം
കാസർകോട്: കാസർകോട് ടൗൺ സി.ഐ അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയേ തുടർന്നാണ് പരിശോധന നടത്തിയത്.
സി.ഐ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് ഡ്രൈവർമാർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റു ഉദ്യോഗസ്ഥരോട് ക്വാറന്‍റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, ഈ പൊലീസ് സ്റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിൽ പരാതിയുമായി പോകുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികൾ സ്റ്റേഷനിലെ ഫോണിൽ വിളിച്ച് അറിയിക്കാമെന്ന് പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

