Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൃഹപ്രവേശനത്തിനിടെ കടന്നൽകൂട്ടത്തിന്‍റെ ആക്രമണം; ആറ് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം
text_fieldsbookmark_border
അടിമാലി: ഗൃഹപ്രവേശനത്തിനിടെ കടന്നൽകൂട്ടത്തിന്‍റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി ഇരുമ്പുപാലം മെഴുകുംചാലിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം.
അബ്ദുൾ സലാം, സജീവൻ, രാജേഷ്, സദ്ദാം, ഹനീഫ, റോയി എന്നിവർക്കാണ് പരിക്കേറ്റത്. 30ലേറെ പേർക്ക് കടന്നൽ കുത്തേറ്റിട്ടുമുണ്ട്. സാരമായി പരിക്കേറ്റ അബ്ദുൽ സലാമിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വന്തം വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് അബ്ദുൾ സലാമിനെ കടന്നൽകൂട്ടം ആക്രമിച്ചത്. മറ്റുള്ളവർ ഗൃഹപ്രവേശന ചടങ്ങിന് എത്തിയവരാണ്. സമീപത്തെ കുടിവെള്ള ടാങ്ക് വൃത്തിയാക്കിയപ്പോൾ ടാങ്കിനുള്ളിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടം ഇളകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

