Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാത്തിരിപ്പ്...

കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്

text_fields
bookmark_border
കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി ആറ് പേർക്ക് പരിക്ക്. ഇതിൽ അ​ഞ്ച് പേർ വി​ദ്യാ​ർ​ഥി​ക​ളാണ്. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി​യി​ലാ​ണ് സം​ഭ​വം. നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പരിക്കേറ്റ സോമൻനായരുടെ നില ഗുരുതരമാണ്. വി​ദ്യാർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

പാങ്കാ​വ്-​നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ലോ​ടു​ന്ന കെ.എസ്.ആർ.ടി.സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബസ് ഇടിച്ചുകയറി കാത്തിരിപ്പുകേന്ദ്രം തകർന്നു.

Show Full Article
TAGS:bus accident 
News Summary - Six people were injured when a bus crashed into a waiting area
Next Story