Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസുകാരനുൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു
text_fieldsbookmark_border
ഇടുക്കി: കേരള-തമിഴ്നാട് അതിർത്തി പ്രദേശത്തെ മംഗളാദേവി ക്ഷേത്ര ഉത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. ഇടുക്കി എ.ആർ ക്യാമ്പിലെ ഒരു പൊലീസുകാരനും പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റവരെ ഉടൻ തന്നെ കുമിളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരുടെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ല.
ഉത്സവം കണ്ട് മടങ്ങവെ ഒമ്പതാം വളവ് എന്ന സ്ഥലത്തുവെച്ചാണ് മിന്നലേറ്റത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ ഇടിമിന്നലേറ്റ് തെറിച്ചു പോവുകയുണ്ടായി. ഉച്ചയോടെ പ്രദേശത്ത് അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

