Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാലൂക്ക്...

താലൂക്ക് ആശുപത്രിയിൽനിന്ന് ആറ്​ ഓക്സിജൻ സിലിണ്ടർ മോഷണം പോയി

text_fields
bookmark_border
താലൂക്ക് ആശുപത്രിയിൽനിന്ന് ആറ്​ ഓക്സിജൻ സിലിണ്ടർ മോഷണം പോയി
cancel

ഫോ​ർ​ട്ട്കൊ​ച്ചി: താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആ​റ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ കാ​ണാ​താ​യ​താ​യി പ​രാ​തി. ലേ​ബ​ർ വാ​ർ​ഡി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ കാ​ണാ​താ​യ​ത്.ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന പു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്സി​ജ​ൻ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് ഫോ​ർ​ട്ട്കൊ​ച്ചി ആ​ശു​പ​ത്രി​യി​ലെ സി​ലി​ണ്ട​റു​ക​ൾ കാ​ണാ​താ​യ​ത് എ​ന്ന​ത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു. ബ്ര​ഹ്മ​പു​ര​ത്തെ പു​ക കൊ​ച്ചി മേ​ഖ​ല​യെ​യും ബാ​ധി​ച്ചി​രു​ന്നു.

ശ്വാ​സ സം​ബ​ന്ധ​മാ​യ അ​സു​ഖ​ബാ​ധി​ത​ർ​ക്ക് മേ​ഖ​ല​യി​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടും ഉ​ള​വാ​ക്കി​യി​രു​ന്നു. സി​ലി​ണ്ട​റു​ക​ൾ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ്ര​സ​ന്ന കു​മാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സും പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റോ​ക് ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച​താ​യും ഇ​വി​ടെ സി​ലി​ണ്ട​റു​ക​ൾ വെ​ക്കു​ന്ന ഏ​ജ​ൻ​സി അ​ധി​കൃ​ത​രെ അ​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വെ​ക്കു​ന്ന​തും​കൊ​ണ്ട് പോ​കു​ന്ന​തും സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ​യാ​ണ് സി​ലി​ണ്ട​റു​ക​ൾ കാ​ണാ​താ​യ​തെ​ന്ന ആ​ക്ഷേ​പ​വു​മാ​യി എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. നേ​താ​ക്ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ആ​ർ.​എം.​ഒ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചു.പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന് എ.​ഐ.​വൈ.​എ​ഫ് കൊ​ച്ചി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ. അ​നൂ​പ്, സെ​ക്ര​ട്ട​റി പി.​കെ. ഷി​ഫാ​സ് എ​ന്നി​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​യി​ലെ ഒ​രു താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വ്യാ​ജ ഐ.​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും ഇ​രു​വ​രും ആ​രോ​പി​ച്ചു.എ​ന്നാ​ൽ, ഇ​ങ്ങ​നെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലെ​ന്നും താ​ൻ വ​രു​ന്ന​തി​ന്​ മു​മ്പു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​ധി​കാ​രി​ക അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും വ്യ​ക്ത​മാ​ക്കി. ഏ​താ​യാ​ലും പു​ക​ശ​ല്യം അ​നു​ഭ​വ​പ്പെ​ട്ട വേ​ള​യി​ലെ സി​ലി​ണ്ട​ർ മോ​ഷ​ണം വി​വാ​ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort Kochi Taluk Head Quarters Hospitaloxygen cylinders theft
News Summary - Six oxygen cylinders were stolen from Taluk Hospital
Next Story