Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ സർവകലാശാലയിലെ...

ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി

text_fields
bookmark_border
ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി
cancel

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി. സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം.

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റും അംഗീകരിച്ചു. നൈപുണ്യ വികസനത്തിലൂടെ സമർഥരായ ചികിത്സകരെ സൃഷ്ടിക്കാനാകുംവിധം പ്രധാന കോഴ്സുകളിൽ പരിഷ്കാരങ്ങൾ അംഗീകരിച്ചു.

രണ്ടുമാസത്തെ പ്രസവാവധിക്കായിരുന്നു സർക്കാർ നിർദേശമെങ്കിലും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷയെയും കരുതി ആറുമാസമാക്കാൻ തീരുമാനിക്കുകയായിരുന്നു. ആർത്തവദിനങ്ങളിൽ അവധി നൽകുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maternity leave
News Summary - Six months maternity leave for female students of KUHS
Next Story