Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധിക​െൻറ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽ കണ്ടെത്തി

text_fields
bookmark_border
വയോധിക​െൻറ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽ കണ്ടെത്തി
cancel

തിരുവനന്തപുരം: വയോധിക​​െൻറ ആറുമാസം പഴക്കമുള്ള മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഡൻറല്‍ കോളേജിലെ നേഴ്‌സിങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണ​​െൻറ(70) മൃതദേഹമാണ് ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അയല്‍വാസികളുമായോ ബന്ധുക്കളുമായോ വലിയ ബന്ധമൊന്നും ഇല്ലാതെ ഒറ്റക്കാണ് രാധാകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. കാസര്‍ഗോഡുള്ള മകള്‍ ഞായറാഴ്ച നാട്ടിലെത്തിയപ്പോള്‍ അച്ഛനേക്കുറിച്ച് വിവരമില്ലാത്തതിനേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വീട് തുറന്നപ്പോഴാണ് മൃതദേഹം ചിതലരിച്ച നിലയിൽ കണ്ടത്.

 വീട്ടില്‍ നിന്നും ഏപ്രില്‍ മാസത്തിലെ പത്രം കണ്ടെത്തിയിട്ടുണ്ട്. കലണ്ടറും ഏപ്രിലിലേതായിരുന്നു. അതിനാല്‍ മരണം നടന്നത് ഏപ്രില്‍ മാസത്തിലാണെന്നാണ് കരുതുന്നത്. ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ആയിരിക്കാം മരണകാരണമെന്നാണ് പൊലീസ്​ നിഗമനം. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six month old dead body found in home- Kerala news
Next Story