കരിപ്പൂരില്‍ ഒരാഴ്ചക്കിടെ ആറ് കിലോ സ്വര്‍ണം പിടികൂടി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3.88 കോടി രൂപയുടെ സ്വര്‍ണവും 10.93 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റ് സ്റ്റിക്കുകളും എയര്‍ കസ്റ്റംസ് പിടികൂടി. ഒരാഴ്ചക്കിടെ വിവിധ കേസുകളിലായാണിത്. വിവിധ രീതികളില്‍ കള്ളക്കടത്തിന് ശ്രമിക്കുന്നതിനിടെ യാത്രക്കാരില്‍ നിന്നായി 6.2 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 78 ലക്ഷം രൂപയുടെ 1.24 കിലോഗ്രാം സ്വര്‍ണവും ഇതിലുള്‍പ്പെടും.
11 യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന സിഗരറ്റുകള്‍ പിടികൂടിയത്. ഇ-സിഗരറ്റുകളും ഗോള്‍ഡ് ഫ്ളെയ്ക് ബ്രാന്‍ഡിലുള്ള സിഗരറ്റുകളുമുള്പ്പെടെ 1.01 ലക്ഷം സിഗരറ്റ് സ്റ്റിക്കുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

