ആറ് മണിക്കൂർ മുമ്പ് അർജന്റീന തോറ്റു തുന്നംപാടുമെന്ന് കൃത്യം ഫലം പറഞ്ഞു; മധുവാണ് ഇന്നത്തെ താരം
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ആരാധകരെ ഞെട്ടിക്കുന്ന മത്സരമാണ് അർജന്റീനയും സൗദി അറേബ്യയും തമ്മിൽ അരങ്ങേറിയത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനക്ക് ഉണ്ടായത്. 2-1ന് സൌദിയോട് അർജന്റീന ഭീകര പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
എന്നാല്‍, ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ''ഈ world cupലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും. Z Mark my words സൗദി അറേബ്യ VS അർജന്റീന
My prediction : 2 - 1 സൗദി അറേബ്യ ജയിക്കും മെസി നനഞ്ഞ പടക്കമാകും''.
ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ നിലവിൽ വരുന്നത്. മധുവിന്റെ പ്രവചനം അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

