Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുദിവസത്തെ ശമ്പളം...

ആറുദിവസത്തെ ശമ്പളം അഞ്ചുമാസം പിടിക്കും; സർക്കാർ ഉത്തരവിറങ്ങി

text_fields
bookmark_border
ആറുദിവസത്തെ ശമ്പളം അഞ്ചുമാസം പിടിക്കും; സർക്കാർ ഉത്തരവിറങ്ങി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്ക ുറക്കാനുളള തീരുമാനത്തി​​െൻറ ഉത്തരവ്​ പുറത്തിറങ്ങി. ഏപ്രിൽ മുതൽ ആഗസ്​റ്റ്​ വരെയുള്ള അഞ്ച്​ മാസം ആറ്​ ദിവസ​ത്ത െ ശമ്പളമാണ്​ പിടിക്കുക.

ഇരുപതിനായിരം രൂപയിൽ താഴെ ഗ്രോസ്​ സാലറിയുള്ളവർക്ക്​ ഉത്തരവ്​ ബാധകമല്ല. മാറ്റിവെക്കുന്ന ശമ്പളം പ്രത്യേക സ്പെഷൽ ട്രഷറി സേവിങ്​ അക്കൗണ്ടിൽ നി​ക്ഷേപിക്കും. ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു മാസത്തെ ശമ്പളം നൽകിയ ഉദ്യോഗസ്​ഥർക്ക്​ ഉത്തരവ്​ ബാധകമല്ല. കൂടാതെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളത്തിൽനിന്നും 30 ശതമാനവും പിടിക്കും. നടപടി ഗുരുതര പ്രതിസന്ധി കാരണമാണെന്ന്​ ഉത്തരവിൽ പറയുന്നു.

സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന്​ ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസ​ഭ യോഗത്തിൽ നിർദേശം അവതരിപ്പിച്ചിരുന്നു. ധനമന്ത്രി തോമസ്​ ഐസകാണ്​ ഒരു മാസത്തെ ശമ്പളം നൽകുന്നതിന്​ പകരമായി ഈ നിർദേശം അവതരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalarygovt employeesmalayalam newsSalary cutKerala News
News Summary - Six days Salary Take From Govt Employees -Kerala news
Next Story