Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുപേർ ലഹരിമരുന്നുമായി...

ആറുപേർ ലഹരിമരുന്നുമായി പിടിയിൽ; പൊലീസിനെ കണ്ട് ഫ്ലാ​റ്റി​ൽ​നി​ന്ന് താഴേക്ക് ചാടി യുവാവ്

text_fields
bookmark_border
ആറുപേർ ലഹരിമരുന്നുമായി പിടിയിൽ; പൊലീസിനെ കണ്ട് ഫ്ലാ​റ്റി​ൽ​നി​ന്ന് താഴേക്ക് ചാടി യുവാവ്
cancel

കാ​ക്ക​നാ​ട്: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന്​ എ​ത്തി​ച്ച ല​ഹ​രി​മ​രു​ന്നു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി ന​ന്മ​ണ്ട സ്വ​ദേ​ശി ചാ​ലി​ക്ക​ണ്ടി വീ​ട്ടി​ൽ ഷി​നോ മെ​ർ​വി​ൻ (28), കൊ​ല്ലം ഓ​ച്ചി​റ പ​ള്ളി​മു​ക്ക് സ്വ​ദേ​ശി സ​ജ​ന​ഭ​വ​നി​ൽ റി​ജു (38), കാ​യം​കു​ളം ഭ​ര​ണി​ക്കാ​വ് പു​ള്ളി​ക്ക​ണ​ക്ക് സ്വ​ദേ​ശി ചെ​ങ്ങ​ലി​ൽ വീ​ട്ടി​ൽ അ​നീ​ഷ് (25), ക​രു​നാ​ഗ​പ്പ​ള്ളി ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി ന​സീം നി​വാ​സി​ൽ എ​സ്. ന​ജീ​ബ് (40), തൊ​ടു​പു​ഴ മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി മ​റി​യം ബി​ജു (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ക്ക​നാ​ടി​ന് സ​മീ​പം മി​ല്ലും​പ​ടി​യി​ലെ ഹോ​ളി ഫെ​യ്​​ത്ത്​ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഷാ​ഡോ പൊ​ലീ​സും തൃ​ക്കാ​ക്ക​ര പൊ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ കാ​യം​കു​ളം പു​തു​പ്പാ​ടി സ്വ​ദേ​ശി അ​തു​ൽ (24) കാ​ക്ക​നാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണു. താ​ഴെ കാ​ർ ഷെ​ഡി​ന് മു​ക​ളി​ൽ വീ​ണ അ​തു​ൽ ഷെ​ഡി​ന്‍റെ ഷീ​റ്റ് തു​ള​ഞ്ഞ്​ നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​യാ​ളു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചി​കി​ത്സ​ക്കു​ശേ​ഷം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ പ​ല​രും ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casearrest
News Summary - Six arrested with drugs in Kakkanad flat
Next Story