
ശിവശങ്കറിെൻറ സസ്പെൻഷൻ നീട്ടി
text_fieldsതിരുവനന്തപുരം: മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കറിെൻറ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച മുതൽ 120 ദിവസമാണ് ഇത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് തീരുമാനം. സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും െഎ.ടി സെക്രട്ടറിയുമായ ശിവശങ്കറെ ആ സ്ഥാനത്തുനിന്ന് നേരേത്ത നീക്കം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിെൻറ ബന്ധം പുറത്തായത് സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കസ്റ്റംസ് മണിക്കൂറുകൾ ചോദ്യംചെയ്യലിന് വിധേയമാക്കിയതിനെ തുടർന്നാണ് സർക്കാറും ശിവശങ്കറിനെ തള്ളിപ്പറഞ്ഞത്.
