കണ്ണൂരിൽ കാളക്കുട്ടിയെ കൊന്നവരെ തൂക്കിക്കൊല്ലണം–ശിവസേന
text_fieldsന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ ശിവസേന പ്രവർത്തകർ പ്രതിേഷധിച്ചു. കണ്ണൂരിൽ ഗോഹത്യ നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ശിവസേന ഡല്‍ഹി പ്രസിഡൻറ് നീരജ് സേത്തി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം കേരള ഹൗസിന് മുന്നിൽ ഒത്തുകൂടിയ ശിവേസനക്കാർ കുറച്ചുനേരം മുദ്രാവാക്യം വിളിച്ചതിനുശേഷം പിരിഞ്ഞുപോയി.
കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച ഡല്‍ഹി ഘടകം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. യുവമോർച്ചക്കാർ ബാരിക്കേഡ് മറികടന്നതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സോണിയയുടെയും രാഹുലിെൻറയും കോലവും യുവമോർച്ചക്കാർ കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
