Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവസേന പരിപാടിയിൽ...

ശിവസേന പരിപാടിയിൽ പങ്കെടുത്ത ലീഗ്‌ പഞ്ചായത്ത്​ അംഗത്തിന് സസ്പെൻഷൻ

text_fields
bookmark_border
ശിവസേന പരിപാടിയിൽ പങ്കെടുത്ത  ലീഗ്‌ പഞ്ചായത്ത്​ അംഗത്തിന് സസ്പെൻഷൻ
cancel

കു​റ്റി​ക്കാ​ട്ടൂ​ർ (കോ​ഴി​ക്കോ​ട്): ശി​വ​സേ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് അം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി. ചെ​മ്മ​ല​ത്തൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത പ​തി​ന​ഞ്ചാം വാ​ർ​ഡ് അം​ഗം സ​ഫി​യ മാ​ക്കി​നി​യാ​ട്ടി​നെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തു. പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന്​ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ. ​മൂ​സ മൗ​ല​വി പ​റ​ഞ്ഞു.

സം​ഘ്‌​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും എ​സ്.​ഡി.​പി.​ഐ​യു​ടെ​യും പ​രി​പാ​ടി​ക​ളി​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ന​യം ലം​ഘി​ച്ച സ​ഫി​യ​ക്കെ​തി​രെ ലീ​ഗി​​െൻറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ഇ​ട്ടി​രു​ന്നു. ന​ട​പ​ടി വേ​ണ​മെ​ന്ന് അ​ണി​ക​ൾ ക​മ​ൻ​റി​ടു​ക​യും ചെ​യ്​​ത​തോ​ടെ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ. ശി​വ​സേ​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത അം​ഗം ബാ​ൽ​താ​ക്ക​റെ​യു​ടെ ആ​റാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​​​െൻറ ചി​ത്രം​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന വ്യ​ക്​​തി​ക്ക്​ സ​ഹാ​യ വി​ത​ര​ണ​ത്തി​ന് ക്ഷ​ണി​ച്ച​തു കൊ​ണ്ടാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നും പ​രി​പാ​ടി​ക്കി​ടെ താ​ക്ക​റെ​യു​ടെ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കേ​ണ്ടി​വ​ന്ന​ത് അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നും അം​ഗം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuspensionmalayalam newsMuslim league Activist
News Summary - Sivsena Program attended Muslim league Activist Suspended-Kerala News
Next Story