Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നക്കൊപ്പം...

സ്വപ്നക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ശിവശങ്കർ; സ്വകാര്യ ചിത്രങ്ങൾ പുറത്ത്

text_fields
bookmark_border
സ്വപ്നക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ശിവശങ്കർ; സ്വകാര്യ ചിത്രങ്ങൾ പുറത്ത്
cancel

തിരുവനന്തപുരം: സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത്. ശിവശങ്കറുമൊത്ത് സ്വപ്ന്ന പിറന്നാൾ ആഘോഷിക്കുന്നതിന്റേയും ഡിന്നർ കഴിക്കുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തായത്. സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിലൂടെയാണ് കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നത്.

സ്വർണക്കടത്ത് കേസ്, വിവാദങ്ങൾ, കോൺസുലേറ്റിൽ ജോലി ചെയ്ത കാലം തുടങ്ങിയവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിൽ ആർക്കും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന ശബ്ദരേഖ സമ്മർദ്ദത്തെ തുടർന്ന് റെക്കോഡ് ചെയ്തതാണെന്ന് പുസ്തകത്തിൽ പറയുന്നു.

കേസിൽ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ പുസ്തകം നേരത്തെ പുറത്തിറങ്ങിയിരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നായിരുന്നു ശിവശങ്കറിന്‍റെ പുസ്തകത്തിന്‍റെ പേര്.

സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ ലക്ഷങ്ങൾ നിയമപോരാട്ടത്തിലൂടെ സർക്കാർ തിരിച്ചുപിടിക്കാൻ തീരുമാനിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ച ഏജൻസിയിൽനിന്ന് പണം തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഈ ജോലി നേടിയതും. സ്വർണക്കടത്തിൽ പ്രതിയായതിനെ തുടർന്ന് സ്വപ്നയെ പിരിച്ചുവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasankarSwapna Suresh
News Summary - Sivashankar celebrating his birthday with Swapna; Private pictures are out
Next Story