Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ശിവശങ്കറിന്‍റെ...

എം.ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈകോടതിയിൽ

text_fields
bookmark_border

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള വിവിധ ഏജൻസികളുടെ അന്വേഷണം മുറുകുന്ന സാഹചര്യത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇ.ഡിയുടെ കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്നാണ് ആവശ്യം. കുറ്റപത്രത്തിൽ പേരില്ലെങ്കിലും സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്തേക്കുമോ എന്ന് ഭയക്കുന്നുതായി ഹരജിയിൽ പറയുന്നു. അന്വേഷണവുമായി പരമാവധി സഹകരിച്ചുവെന്നും കേസിൽ മനപൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ശിവശങ്കറിനോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശിവശങ്കർ ഹാജാരായിരുന്നില്ല.

Show Full Article
TAGS:sivasankar anticipatory bail 
Next Story