Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വലിയ ഡെക്കറേഷൻ വേണ്ട; തൃക്കാക്കരയുടെ രാഷ്ട്രീയ ചരിത്രം പങ്കുവെച്ച് വി.ശിവൻകുട്ടി
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ പരാജയമുണ്ടായതിന് പിന്നാലെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പങ്കുവെച്ച് വി.ശിവൻകുട്ടി. വലിയ ഡെക്കറേഷൻ വേണ്ടെന്ന ക്യാപ്ഷനോടെയാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഏവർക്കും നന്ദി പറയുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയമാണ് യു.ഡി.എഫ് കുറിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ഉമതോമസ് 23,000ത്തിലധികം വോട്ടിന്റെ ലീഡാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

