ശിവൻകുട്ടിക്ക് സി.പി.എമ്മിൽ ‘സർവ സ്വീകാര്യത’
text_fieldsതിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണറെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകൾക്ക് സി.പി.എമ്മിൽ ‘സർവ സ്വീകാര്യത’. ‘ഭരണഘടനയാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ നട്ടെല്ല്, മറ്റൊരു രാഷ്ട്രസങ്കൽപവും അതിനുമീതെയല്ല’ എന്ന ശിവൻകുട്ടിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് സി.പി.എം നേതാക്കൾ ഗവർണറുടെ ആർ.എസ്.എസ് അനുകൂല നിലപാടിനെ വിമർശിച്ചത്.
ശിവൻകുട്ടിയുടെ വാക്കുകളെ പുകഴ്ത്തിയും ഗവർണറെ ഭരണഘടന എന്ന് കേൾക്കുമ്പോൾ കുരിശുകണ്ട ചെകുത്താനെപ്പോലെ വിറളിപിടിക്കുന്ന ആർ.എസ്.എസുകാരൻ എന്ന് പരോക്ഷമായി വിശേഷിപ്പിച്ചുമുള്ള പാർട്ടി മുഖപത്രം ‘ദേശാഭിമാനി’യുടെ എഡിറ്റോറിയൽ ശ്രദ്ധേയമായി. ‘ആർ.എസ്.എസ് ശാഖയല്ല രാജ്ഭവൻ’ എന്ന തലക്കെട്ടിലെഴുതിയ ശനിയാഴ്ചത്തെ എഡിറ്റോറിയലിലാണ് ഗവർണർക്ക് പരോക്ഷ വിശേഷണം.
കാവിക്കൊടി കൈയിലേന്തി സിംഹത്തെ ചാരി ഇന്ത്യൻ റിപ്പബ്ലിക്കിന്റേതല്ലാത്ത ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന സ്ത്രീരൂപം എങ്ങനെയാണ് ഭാരതാംബയാകുന്നതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ. ആർ.എസ്.എസ് ശാഖകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണത്. രാജ്ഭവൻ ആർ.എസ്.എസ് ശാഖയല്ലെന്ന് ആർലേക്കറും രാജ്ഭവനിലെ അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

