Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല വിമാനത്താവളത്തിന്​ സൈറ്റ്​, ഡിഫൻസ്​ ക്ലിയറന്‍സ്

text_fields
bookmark_border
ശബരിമല വിമാനത്താവളത്തിന്​ സൈറ്റ്​, ഡിഫൻസ്​ ക്ലിയറന്‍സ്
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്‍റെ സൈ​റ്റ് ക്ലി​യ​റ​ന്‍സ്, ഡി​ഫ​ന്‍സ് ക്ലി​യ​റ​ന്‍സ് എ​ന്നി​വ ല​ഭി​ച്ചെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സു​ര​ക്ഷ ക്ലി​യ​റ​ന്‍സി​നു​ള്ള അ​പേ​ക്ഷ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍ട്ട് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ക്കും.

സെ​ന്‍റ​ര്‍ ഫോ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് (സി.​എം.​ഡി) ത​യാ​റാ​ക്കി​യ അ​ന്തി​മ സാ​മൂ​ഹി​ക ആ​ഘാ​ത വി​ല​യി​രു​ത്ത​ല്‍ പ​ഠ​ന റി​പ്പോ​ര്‍ട്ട് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ഏ​ഴം​ഗ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍ശ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

2570 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ര്‍പ്പ​സ് വെ​ഹി​ക്കി​ള്‍ (എ​സ്.​പി.​വി) രൂ​പ​വ​ത്​​ക​രി​ക്കാ​നും വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കാ​ൻ ഏ​ജ​ന്‍സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Airport
News Summary - Site and Defense Clearance for Sabarimala Airport
Next Story