Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പാഴ്​വാക്കായി –യെച്ചൂരി

text_fields
bookmark_border
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പാഴ്​വാക്കായി –യെച്ചൂരി
cancel

തിരുവനന്തപുരം: നോട്ട്​ പിൻവലിക്കലിലൂടെ കളളപ്പണം തടയുമെന്നതുൾപ്പെടെയുള്ള പ്രധാനമ​ന്ത്രിയുടെ പ്രഖ്യാപനം പാഴ്​വാക്കായെന്ന്​ സി.പി.എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങളിൽ ഒന്നുപോലും നിറവേറിയില്ല.

സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയതു മാത്രമാണ്​ ഇതി​​െൻറ ഫലമെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ –ലോക്​സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്​. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സഹകരണ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പിൻവലിക്കണം.

നോട്ട് അസാധുവാക്കല്‍ നടപടിയിലെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ സി.പി.എം രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുമെന്നും ഇക്കാര്യത്തിൽ എതുസംഘടനയുമായും ചേർന്ന്​ പ്രതിഷേധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechury
News Summary - sitaram yechury slams modi
Next Story