Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ ശൈലജയെ...

കെ.കെ ശൈലജയെ മാറ്റിയത്​ ദീർഘവീക്ഷണത്തോടെയുള്ള നടപടിയെന്ന്​ സീതാറാം യെച്ചൂരി

text_fields
bookmark_border
sitharam yechury
cancel

ന്യൂഡൽഹി: കെ.കെ ശൈലജയെ മാറ്റിയത്​ ദീർഘവീക്ഷണത്തോടെയുള്ള നടപടിയാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതുമുഖങ്ങളെ മ​ന്ത്രിസഭയിലേക്ക്​ എത്തിച്ചതോടെ പാർട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.

സ്ഥാനാർഥികളേയും മന്ത്രിമാരേയും തീരുമാനിക്കുന്നത്​ സംസ്ഥാനഘടകമാണ്​. മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ല. എൽ.ഡി.എഫി​നെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങൾക്ക്​ നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച്​ മുന്നേറാൻ സർക്കാറിന്​ സാധിക്ക​ട്ടെ. രണ്ടാം പിണറായി​ സർക്കാറിന്​ അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രാ​ൾ​ക്ക്​ മാ​ത്രം പ്ര​ത്യേ​ക ഇ​ള​വ്​ വേ​​െണ്ട​ന്ന​ത്​​ പാ​ർ​ട്ടി​യു​ടെ പൊ​തു​തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കെ.​കെ. ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പു​തി​യ ആ​ളു​ക​ൾ വ​ര​െ​ട്ട എ​ന്ന സ​മീ​പ​ന​മാ​ണ്​ എ​ടു​ത്ത​ത്. നേ​ര​േ​ത്ത പ്ര​വ​ർ​ത്തി​ച്ച​വ​ർ ഒ​ന്നി​നൊ​ന്ന്​ മി​ക​വ്​ കാ​ട്ടി​യ​വ​രാ​ണ്. ഇ​വ​രി​ൽ ആ​ർ​ക്കും പ്ര​ത്യേക ഇ​ള​വ്​ വേ​ണ്ടെന്നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ള​വ്​ ന​ൽ​കി​യാ​ൽ ഒ​േ​ട്ട​റെ​പ്പേ​ർ​ക്ക്​ ന​ൽ​കേ​ണ്ടി​വ​രും. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഏ​റെ​േ​പ്പ​രു​ണ്ട്.

സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഒ​േ​ട്ട​റെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നാ​ടും രാ​ജ്യ​വും ശ്ര​ദ്ധി​ക്കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച പ​ല​രെ​യും അന്ന്​ ഒ​ഴി​വാ​ക്കി. അ​തൊ​ന്നും അ​വ​രു​ടെ മി​ക​വ്​ മാ​നി​ക്കാ​തെ​യ​ല്ല. പു​തി​യ ആ​ളു​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാൻ സി.​പി.​എ​മ്മി​ന്​ ക​ഴി​ഞ്ഞു. ബ​ഹു​ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടാ​യി​രു​ന്നു കൂ​ടു​ത​ൽ ബുദ്ധിമുട്ട്​. ബ​ഹു​ജ​ന​ങ്ങ​ൾ ആ ​നി​ല​പാ​ട്​ സ്വീ​ക​രി​ച്ചു. സ​ദു​ദ്ദേ​ശ്യ​മാ​ണെ​ന്ന്​ ജ​ന​ങ്ങ​ൾ​ക്കാ​കെ ബോ​ധ്യ​പ്പെ​ട്ടു.

മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ലും അ​ത്​ ത​ന്നെ​യാ​ണ്​ ഉ​ണ്ടാ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ കാ​ല​ത്ത്​ മ​ന്ത്രി​സ​ഭ​യി​ൽ ശൈ​ല​ജ ഇ​ല്ലാ​ത്ത​ത്​ കു​റ​വാ​യി കാ​ണു​ന്നി​ല്ല. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യി​ട്ടാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​തി​ൽ ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ല. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ങ്ങ​ളും ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​നെ വി​മ​ർ​ശി​ച്ചു എ​ന്ന വാ​ർ​ത്ത​ക​ളി​ൽ വ​സ്​​തു​ത​യി​ല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechury
News Summary - Sitaram Yechury said that replacing KK Shailaja was a far-sighted move
Next Story