Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ രാഹുലിനെ...

വയനാട്ടിൽ രാഹുലിനെ തോൽപിച്ച്​ തിരിച്ചടി നൽകണം -​െയച്ചൂരി

text_fields
bookmark_border
yechury
cancel

ആലപ്പുഴ: ബി.ജെ.പിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ്​ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച്​ മറുപടി നല്‍കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം ​െയച്ചൂരി. ബി.​െജ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ നേർക്കുനേർ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിനെതിരെയാണ്​ രാഹുലി​​​െൻറ വയനാട്ടിലെ മത്സരം​. അമേത്തി പോലെ വയനാടും ​രാഹുലിന്​ സുരക്ഷിതമല്ലെന്ന്​ ആലപ്പുഴ ഇ.എം.എസ്​ സ്​റ്റേഡിയത്തിൽ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻഗണന മറന്നുള്ള വയനാട്ടിലെ രാഹുലി​​​െൻറ മത്സരം ബി.ജെ.പിയെ സഹായിക്കാൻവേണ്ടി മാത്രമാണ്​. തൃപുരയിലും പശ്ചിമബംഗാളിലും കേരളത്തിലും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട്​ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്​ സി.പി.എം. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്​ട്രീയ നിലപാട്​ സ്വീകരിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുലിനെ വയനാട്ടില്‍ തോല്‍പിച്ച്​ മറുപടികൊടുക്കണം.

സ്വകാര്യ സേനകള്‍ ഉണ്ടാക്കി ജാതിയുടെയും മതത്തി​േൻറയും പേരില്‍ ദലിതരെയും മുസ്​ലിംകളെയും വേട്ടയാടുകയാണ് സംഘ്പരിവാര്‍. ആര്‍.എസ്.എസി​​​െൻറ ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ആരുടെ ഭാഗത്തുനിന്ന് ഭീകരത ഉണ്ടായാലും ചെറുക്കേണ്ടതാണ്. ഇതിനായി ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്. അഞ്ചുവര്‍ഷം കൊണ്ട് കോർപറേറ്റുകള്‍ 15 ലക്ഷം കോടിയാണ്​ ബാങ്കുകളെ കൊള്ളയടിച്ചത്. ഈ കൊള്ള പണത്തി​​​െൻറ 95 ശതമാനം വിഹിതവും ബോണ്ടുകളിലൂടെ കൈക്കലാക്കിയ ബി.ജെ.പി തെരഞ്ഞെടുപ്പ്​ അഴിമതിക്കായി ഇത്​ വിനിയോഗിക്കുകയാണ്​.

സുപ്രീംകോടതിയെയും റിസർവ്​ ബാങ്കിനെയും സി.ബി.​െഎയെയും സി.എ.ജിയെയുമൊക്കൊ രാഷ്​ട്രീയ നേട്ടത്തിനായി ബി.​െജ.പി തകർക്കുകയായിരുന്നുവെന്നും​ യെച്ചൂരി പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജി. വേണുഗോപാൽ, സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ, സി.ബി. ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു.

സ്വപ്​നംകണ്ട്​ ഉറങ്ങിയ കാവൽക്കാര​​​െൻറ കഥപറഞ്ഞ്​ യെച്ചൂരി
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിയുടെ കാവല്‍ക്കാരന്‍ ആകുന്നതിനെക്കാള്‍ രാജ്യത്തിന്​ നല്ലത്​ ബഹിരാകാശത്തെ കാവല്‍ക്കാരനാകുന്നതാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിഹാസം. ആലപ്പുഴ ഇ.എം.എസ്​ സ്​റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ മോദിയുടെ ചൗക്കിദാർ പരാമർശത്തെക്കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താൻ വ്യോമാക്രമണങ്ങളുടെ സമയത്ത്​ ഞാൻ ആകാശത്തി​​​െൻറ കാവൽക്കാരനാണെന്നാണ്​ മോദി അവകാശപ്പെട്ടത്​. പിന്നീട്​ ഡി.ആർ.ഡി.ഒ ശാസ്​ത്രഞ്​ജർ മിസൈൽ ​വികസിപ്പിച്ച കാര്യത്തിൽ താൻ ബഹിരാകാശത്തി​​​െൻറ കാവൽക്കാരനാണെന്നായി. അത്​ നല്ലതാണ്​ ആകാശത്തി​​​െൻറ കാവൽക്കാരനായി അദ്ദേഹം അവിടെ തന്നെ നിൽക്കുന്നതാണ്​ നമുക്ക്​ നല്ലത്​. നീണ്ട കൈയടികൾക്കിടെ യെച്ചൂരി വിശദീകരിച്ചു.
രാത്രിയിൽ സ്വപ്​നങ്ങൾ കണ്ട്​ ഉറങ്ങിയ കാവൽക്കാരനെ പിരിച്ചുവിട്ട കമ്പനി ഉടമയുടെ കഥ വിവരിച്ചും​ യെച്ചൂരി മോദിക്കെതിരെ തുറന്നടിച്ചു.

യജമാനന്​ ചായയുണ്ടാക്കി കൊടുക്കുകയും താൻകണ്ട സ്വപ്​നങ്ങൾ അദ്ദേഹത്തോട്​ സരസമായി വിവരിക്കുകയും ചെയ്യുന്ന കാവൽക്കാരനെക്കുറിച്ച്​ ത​​​െൻറ നാടായ ആ​ന്ധ്രയിൽ പ്രചാരത്തിലുള്ള കഥ വിവരിച്ച്​ അദ്ദേഹം വീണ്ടും സദസ്സിനെ കൈയിലെടുത്തു. മോദി സ്വച്ഛ്​ഭാരത്​, മേക്​ ഇന്ത്യ, സ്​റ്റാൻഡ്​ അപ്​ ഇന്ത്യ തുടങ്ങിയ പദ്ധതികൾ പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. രാജ്യത്തി​​​െൻറ യഥാർഥ യജമാനന്മാരായ വോട്ടർമാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കെതിരെ വിധിയെഴുതി മോദിയെ അധികാരത്തിൽനിന്ന്​ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ‌് പ്രകടന പത്രിക ബി.ജെ.പി നയത്തി​​െൻറ പകർപ്പ്​ -സീതാറാം യെച്ചൂരി
വൈക്കം: കോൺഗ്രസ‌് പുറത്തിറക്കിയ പ്രകടനപത്രിക ബി.ജെ.പി സർക്കാർ പിന്തുടരുന്ന നയത്തി​​െൻറ പകർപ്പ‌ാണെന്ന‌് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മൻമോഹൻ സിങ‌് സർക്കാർ നടപ്പാക്കിയ തെറ്റായ സാമ്പത്തികനയവും വ്യാപകമായ അഴിമതിയുമാണ‌് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത‌്. മോദി സർക്കാർ അതേ നയം കൂടുതൽ ശക്തമായി നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ‌് വീണ്ടും അതേ നയത്തി​​െൻറ പ്രചാരകരായി മാറുന്നു. ഇടതുപക്ഷത്തി​​െൻറ ശക്തി വർധിക്കുന്നതിലൂടെ മാത്രമേ ഈ നയം തിരുത്താനാവുകയുള്ളൂ​െവന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവ​​െൻറ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം വൈക്കത്ത‌് നടന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം വിഭാഗീയത സൃഷ്​ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്ക‌് എതിരാണ‌്. ബി.ജെ.പിയെ അധികാരത്തിൽനിന്ന‌് മാറ്റാനും കോൺഗ്രസി​​െൻറ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ‌് ഈ തെരഞ്ഞെടുപ്പ്​. എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതര രാഷ്​ട്രീയ സാഹചര്യമാണ‌് നിലനിൽക്കുന്നത‌്. എന്നാൽ, കോൺഗ്രസിന‌് ബി.ജെ.പിയുടെ സാമ്പത്തിക നയത്തെയോ വർഗീയതയെയോ എതിർക്കാനാകില്ല. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താനാണ‌് ബി.ജെ.പി പരിശ്രമിക്കുന്നത‌്. പ്രതിപക്ഷം വിഭാഗീയത സൃഷ്​ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്കെതിരാണ‌്. ആരാണ‌് രാജ്യത്ത‌് ഭിന്നത വളർത്തുന്നത‌് എന്ന കാര്യത്തിൽ ഇടതുപക്ഷത്തിന‌് വ്യക്തമായ കാഴ‌്ചപ്പാടുണ്ട‌്.

ഹിന്ദുഭീകരത എന്ന വാക്ക‌് ഇടതുപക്ഷം ഉപയോഗിക്കാറില്ല. ഇത‌് തെറ്റായ പ്രയോഗമാണ‌്. ഹിന്ദു, മുസ്​ലിം, ക്രിസ‌്ത്യൻ ഭീകരത എന്നൊന്നില്ല. മഹാത്മാഗാന്ധിയെ വെടിവച്ചു വീഴ‌്ത്തുമ്പോൾ അതിന്​ പിന്നിൽ പ്രവർത്തിച്ച ആശയം ഹിന്ദുത്വ രാഷ‌്ട്രീയമാണ‌്. ഇത‌ിന‌് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അത‌് മതാധിഷ്​ഠിത ഭീകരതയല്ല. മതത്തി​​െൻറ രാഷ‌്ട്രീയ പ്രയോഗമാണ‌്. വിഷംപുരണ്ട വാക്കുകളാണ‌് പ്രധാനമന്ത്രിയിൽനിന്ന‌് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്​ നേതാക്കളായ വൈക്കം വിശ്വൻ, അഡ്വ. പി.കെ. ഹരികുമാർ, പി. സുഗതൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സി.കെ. ആശ, എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനഘടകം മറുപടിനൽകും -യെച്ചൂരി
ആലപ്പുഴ: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം സംബന്ധിച്ച്​ തനിക്കൊന്നുമറിയില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​െനത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechurymalayalam newsLok Sabha Electon 2019Kerala News
News Summary - sitaram yechury- lok sabha election 2019- kerala news
Next Story