ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് സമയമായെന്ന് യെച്ചൂരി
text_fieldsകൊല്ലം: ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് സമയമായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി യെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുമായി ധാരണയാകാമെന്നും സി.പി.ഐയുടെ 23ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കവെ യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും അതിന് നേതൃത്വം നൽകുന്ന സംഘ്പരിവാറും തന്നെയാണ് മുഖ്യശത്രുവെന്നും ആ ശക്തികളെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരണമാകാമെന്നുമാണ് സി.പി.െഎ. 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ ഉള്ളടക്കം.
ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ വിശാല ഇടപക്ഷ ഐക്യം ശക്തിപ്പെടുത്തണം. ഇടത് ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
