Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​ർ​ണ​ക്കൊ​ള്ള:...

സ്വ​ർ​ണ​ക്കൊ​ള്ള: എ​സ്.​ഐ.​ടി ഇ​ന്ന്​ വീ​ണ്ടും സ​ന്നി​ധാ​ന​ത്ത്​

text_fields
bookmark_border
സ്വ​ർ​ണ​ക്കൊ​ള്ള: എ​സ്.​ഐ.​ടി ഇ​ന്ന്​ വീ​ണ്ടും സ​ന്നി​ധാ​ന​ത്ത്​
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ഞാ​യ​റാ​ഴ്ച വീ​ണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും. ​​​ശ്രീ​കോ​വി​ലി​ന്‍റെ ക​ട്ടി​ള​പ്പാ​ളി, പ്ര​ഭാ​മ​ണ്ഡ​ലം എ​ന്നി​വ അ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ സം​ഘം എ​ത്തു​ന്ന​ത്.

മി​ഥു​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ഇ​ന്ന്​ ന​ട തു​റ​ന്ന ശേ​ഷ​മാ​കും പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​ക്ക്​ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​ഐ.​ടി ദേ​വ​സ്വം ബോ​ർ​ഡി​ന്​ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച​യും തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ്​ തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​ഭാ​മ​ണ്ഡ​ലം ഇ​ള​ക്കി പ​രി​ശോ​ധി​ക്കാ​ൻ മു​മ്പ്​ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വി​ദ​ഗ്ധ​രെ എ​ത്തി​ച്ചാ​കും പ​രി​​ശോ​ധ​ന. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ ഇ​തി​ന​കം പ​ല​ത​വ​ണ എ​സ്.​ഐ.​ടി സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ അ​ഴി​ച്ചെ​ടു​ത്ത ദ്വാ​ര​പാ​ല​ക ശി​ൽ​പം, ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സി​ൽ എ​ത്തി​ച്ച്​ സ്വ​ർ​ണം വേ​ർ​​തി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ്​ കേ​സ്. കേ​സി​ൽ 12 പ്ര​തി​ക​ളാ​ണ്​ ഉ​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaSITLatest NewsSabarimala Gold Missing Row
News Summary - SIT will visit sabarimala sannidhanam as part of interrogation of sabarimala gold row
Next Story