സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം: സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്
text_fields പുഷ്പ, പ്രമോദ്, ശ്രീജയ
കോഴിക്കോട്: വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ച സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരൻ പ്രമോദി (62)നുവേണ്ടി ചേവായൂർ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതൽ ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്ലോറിക്കൽ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന നടക്കാവ് മൂലൻകണ്ടി വീട്ടിൽ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇളയ സഹോദരൻ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണിൽ വിളിച്ച് സഹോദരിമാർ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോൾ ഇരു സഹോദരിമാരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചാണ് മരണമെന്ന് വെളിപ്പെടുത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാൽ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
പൂജാകർമങ്ങളിൽ കടുത്ത വിശ്വാസിയായ പ്രമോദ് അന്ധവിശ്വാസം മൂലം ക്രൂരത ചെയ്തതാണോയെന്ന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

