Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയും സഭ നിശബ്ദത...

ഇനിയും സഭ നിശബ്ദത പാലിക്കരുത് -സിസ്​റ്റർ അനുപമ

text_fields
bookmark_border
ഇനിയും സഭ നിശബ്ദത പാലിക്കരുത് -സിസ്​റ്റർ അനുപമ
cancel

ഇത് സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരായ സമരമാണ്. ഇത് രാഷ്​ട്രീയവത്കരിക്കേണ്ടതില്ല. എന്തും നേരിടാൻ തയാറായാണ് സമരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സഭയുടെ പ്രതികരണത്തെക്കുറിച്ച് ഭയമില്ല. ഇത് ഒരാൾക്കുവേണ്ടിയുള്ള സമരമല്ല. സഭയിൽ ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെയെല്ലാം പ്രതികരിക്കാനുള്ള ഊർജം ഈ സമരം നൽകും. അറസ്​റ്റിൽ സന്തോഷമുണ്ട്.

കന്യാസ്ത്രീകൾക്ക് മഠങ്ങളിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അവർക്ക് പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സംവിധാനം വേണം. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ സഭ നിശ്ശബ്​ദത പാലിക്കരുത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് മുന്നോട്ടുപോകാതെ സഭ ഇരകൾക്കൊപ്പം നിൽക്കാൻ തയാറാകണം. സംഭവങ്ങൾ മൂടിവെക്കാതെ നടപടിയെടുക്കാൻ സഭ അധികൃതർ ഇനിയെങ്കിലും തയാറാകണം.

സമരത്തിൽ പ​െങ്കടുത്തവരുടെ പ്രതികരണങ്ങൾ:

-പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി

എ​​​​െൻറ സഹോദരിക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. കേരള ജനതയും മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തതോടെയാണ് സമരം വിജയിച്ചത്‌. ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇത്തരം അതിക്രമങ്ങൾ ഇനി ആവർത്തിക്കില്ലെന്ന പ്രതീക്ഷയില്ല. എന്നാൽ, അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സ്ത്രീകൾ ഇനി തയാറാകും. ജീവൻമരണ പോരാട്ടത്തിനുതന്നെയാണ് ഞങ്ങൾ ഇറങ്ങിയത്. നീതിക്കുവേണ്ടി മരിക്കാൻ പോലും തയാറാണ്. അവസാനംവരെ പോരാട്ടം തുടരും. വരുന്ന തലമുറക്കെങ്കിലും തുറന്ന​ുപറച്ചിലിനുള്ള ധൈര്യം ഇനിയെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സഹോദരി പരാതി നൽകാൻ തയാറായത് കൂടുതൽ പേർക്ക് മുന്നോട്ടുവരാൻ ഊർജമായിട്ടുണ്ട്. അറസ്​റ്റ്​ കൊണ്ട് നീതികിട്ടുമെന്ന് ഉറപ്പില്ല. ഫ്രാങ്കോക്ക് ശിക്ഷ ലഭിക്കണം.

-സിസ്​റ്റർ ജോസഫിൻ

മറ്റൊരു അഭയ കേസ് ആവുമോ ഇതെന്ന ഭയമുണ്ട്. ബിഷപ്​ ഇനി ആ സ്ഥാനങ്ങളിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിയമപരമായ ശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരും.

-സിസ്​റ്റർ ഇമൽഡ

വൈകിയാണെങ്കിലും അറസ്​റ്റ്​ നടന്നതിൽ സന്തോഷമുണ്ട്. എല്ലാവരും വെള്ളിയാഴ്ച അറസ്​റ്റുണ്ടാവില്ലെന്ന് പറഞ്ഞെങ്കിലും അറസ്​റ്റുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ തുടർനടപടിയിലൂടെ ഫ്രാങ്കോ മുളയ്ക്കൽ രക്ഷപ്പെടുമോയെന്ന ഭയമുണ്ട്. ചെയ്ത തെറ്റിനുള്ള ശിക്ഷ ലഭിക്കണം. സമരത്തി​​​െൻറ രണ്ടാം ദിനംമുതൽ സമരത്തിന് പിന്തുണയുമായി ഞാനുണ്ട്. ഇതിനിടെ സമരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഭീഷണി സ്വരത്തിൽ വിഡിയോ സന്ദേശം ലഭിച്ചിരുന്നു.

-കെ.എം. വർഗീസ് (സിസ്​റ്റർ അനുപമയുടെ പിതാവ്)

എന്തിനീ നാണംകെട്ട പണിക്കിറങ്ങി, മകളെയും വിളിച്ച് വീട്ടിലേക്ക്​ പൊയ്ക്കൂടെ എന്നായിരുന്നു സമരത്തിറങ്ങുമ്പോൾ നാട്ടുകാർ ചോദിച്ചത്. അങ്ങനെ തിരിച്ചുപോകാൻ വന്നവരല്ല ഞങ്ങൾ. താൽക്കാലികമായെങ്കിലും ചുമതലയൊഴിഞ്ഞത് അശ്വാസംപകരുന്നു. അതുകൊണ്ട് പ്രതികാര നടപടി ഉണ്ടാകില്ലെന്നാണ്​ കരുതുന്നത്. സഭയിൽ ഇത്തരം പീഡനങ്ങളുണ്ടായാൽ അത്​ പുറത്തുവരണം. സഭ മേലധ്യക്ഷന്മാരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ അറിയിക്കണം. ഇനി ഇങ്ങനെയുള്ള കശ്മലന്മാർ സഭയിൽ ഉണ്ടാകരുത്. ഒരാൾക്കെതിരെ നടപടി ഉണ്ടായാലേ മറ്റുള്ളവർക്കും താക്കീതാകൂ.

2013ൽ ബിഷപ് ഫ്രാങ്കോ ചുമതലയേറ്റപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉണ്ടായത്. വത്തിക്കാനിൽ സ്വാധീനം ചെലുത്തിയാണ് ജലന്ധർ രൂപതയുടെ ബിഷപ്പായത്. നടപടി വൈകിയതുപോലും വത്തിക്കാനിലുള്ള സ്വധീനംകൊണ്ടാണ്.

-സ്​റ്റീഫൻ മാത്യു (14 ദിവസമായി നിരാഹാരത്തിൽ)
ഫ്രാങ്കോ മുളയ്ക്കലി​​​​െൻറ അറസ്​റ്റ്​ മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ്. സാങ്കേതികമായ അറസ്​റ്റ്​ ഉണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും ഫ്രാങ്കോയുടെ കൈയിലാണ്. ബിഷപ് സ്ഥാനത്തുനിന്ന് മാറാത്തിടത്തോളം കന്യാസ്ത്രീകളുടെ അവസ്ഥ ഊഹിക്കുന്നതാണ്. അവരുടെ മുന്നോട്ടുള്ള കാര്യത്തിൽ ഞങ്ങൾ ഇ​േപ്പാഴും ആശങ്കാകുലരാണ്. അറസ്​റ്റിന് ശേഷമുള്ള കാര്യത്തിൽ പ്രയോഗിക നടപടികളെക്കുറിച്ച് സമരസമിതി അലോചിക്കുന്നുണ്ട്​. ജനത്തി​​​​െൻറ ക്ഷമ പരീക്ഷിക്കുകയാണ് സർക്കാർ. കസേര നഷ്​ടപ്പെടുമോ എന്ന പേടിയാണ് മുഖ്യമന്ത്രിയെ അറസ്​റ്റിന്​ പ്രേരിപ്പിച്ചത്. ജനരോഷം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഫ്രാങ്കോ ഹാജരായതും അറസ്​റ്റിന് തയാറായതും. അറസ്​റ്റ്​ വിജയമല്ല. നീതിക്കുവേണ്ടി അവസാനംവരെ സമരവുമായി മുന്നോട്ടുപോകും. വേണ്ടിവന്നാൽ ഇനിയും നിരാഹാരം കിടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun ProtestBishop Franco MulakkalFranco Arrest
News Summary - Sister's Response-Kerala News
Next Story