Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത്രയും കാലം മൗനമായി...

ഇത്രയും കാലം മൗനമായി സഹിച്ചു; ഈ സമരംവിജയിച്ചേ പറ്റൂ -സിസ്​റ്റർ ടീന ജോസ്

text_fields
bookmark_border
sister teena jose
cancel
camera_alt???????????? ???? ?????

കൊ​ച്ചി: ക​ന്യാ​സ്ത്രീ​ക​ൾ ഇ​ത്ര​യും കാ​ലം മൗ​ന​മാ​യി എ​ല്ലാം സ​ഹി​ക്കു​ക​യാ​യി​രു​ന്നു, ഇ​നി പ്ര​തി​ക​രി​ക്കു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ലെ​ന്ന് സി​സ്​​റ്റ​ർ ടീ​ന ജോ​സ്. സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രോ മെ​ത്രാ​ൻ​മാ​രോ അ​രു​താ​ത്ത എ​ന്ത് കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ലും ക​ന്യാ​സ്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പ​ണ്ടു​മു​ത​േ​ല​യു​ള്ള കീ​ഴ്വ​ഴ​ക്കം. ഇ​നി ആ​രെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​ർ ഒ​റ്റ​പ്പെ​ട്ടു​പോ​കും. അ​തി​ർ​വ​ര​മ്പ് വി​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് ക​ന്യാ​സ്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ക​ന്യാ​സ്ത്രീ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ‍ഭി​ഭാ​ഷ​ക കൂ​ടി​യാ​യ സി​സ്​​റ്റ​ർ ടീ​ന. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. പ​ക്ഷേ ഇ​തും ഒ​തു​ക്കി തീ​ർ​ക്കാ​നാ​ണ് സ​ഭ അ​ധി​കാ​രി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി രാ​ഷ്​​ട്രീ​യ​ക്കാ​രെ​യാ​ണ് കൂ​ട്ടു​പി​ടി​ക്കു​ന്ന​ത്. എ​ങ്കി​ൽ മാ​ത്ര​മേ അ​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കൂ.

കേ​സ് തേ​ച്ച് മാ​യ്ച്ച് ക​ള​യാ​ൻ ഏ​ത​റ്റം വ​രെ പോ​കാ​നും ഇ​വ​ർ മ​ടി​ക്കി​ല്ല. അ​തി​നു​ള്ള മ​നു​ഷ്യ​ശ​ക്തി​യും സാ​മ്പ​ത്തി​ക ശ​ക്തി​യും അ​വ​ർ​ക്കു​ണ്ട്. കോ​ടി​ക​ളു​ടെ ആ​സ്തി​യാ​ണ് ബി​ഷ​പ് ഫ്രാ​ങ്കോ​ക്കു​ള്ള​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും നി​സ്സ​ഹാ​യ​രാ​കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. രാ​ഷ്​​ട്രീ​യ മേ​ല​ധി​കാ​രി​ക​ളി​ൽ നി​ന്നു​ള്ള വി​ല​ക്കു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​ൽ ശ​ക്ത​മാ​യു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ പ​രാ​തി ല​ഭി​ച്ച് ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും ബി​ഷ​പ് സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കി​ല്ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​തി​നോ​ട് സ​ന്ന്യാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ത​ന്നെ എ​തി​ർ​പ്പു​ണ്ട്.

ഇ​തൊ​ന്നും പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഭൂ​രി​പ​ക്ഷം പേ​ർ​ക്കും. ഇ​നി അ​ഥ​വാ മ​റി​ച്ചാ​ണ് അ​ഭി​പ്രാ​യ​മെ​ങ്കി​ൽ പോ​ലും പേ​ടി​ച്ചി​ട്ട് പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​ക​യാ​ണ്. മ​റ്റൊ​രു സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ ഞാ​ൻ ഈ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ എ​ത്തി​യ​തി​ന് മു​റു​മു​റു​ക്കു​ന്ന​വ​രു​ണ്ട്. സ​ഭ​യി​ലെ അ​നീ​തി​ക​ൾ​ക്കെ​തി​രെ ക​ല​ഹ​മു​ണ്ടാ​ക്കി​യ​തി​െൻറ പേ​രി​ൽ വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​ളാ​ണ് ഞാ​ൻ. എ​ത്ര​ത്തോ​ളം സ​ഹി​കെ​ട്ടി​ട്ടാ​യി​രി​ക്കും ഈ ​ക​ന്യാ​സ്ത്രീ​ക​ൾ തെ​രു​വി​ലേ​ക്കി​റ​ങ്ങി​യി​ട്ടു​ണ്ടാ​കു​ക എ​ന്ന് എ​ല്ലാ​വ​രും ചി​ന്തി​ക്ക​ണം. ക​ന്യാ​സ്ത്രീ​ക്ക് നീ​തി കി​ട്ടു​ന്ന​ത് വ​രെ ഈ ​പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും​ ടീ​ന ജോ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun RapeSister Teena
News Summary - Sister Teena react to Jalandhar Bishop Rape -Kerala News
Next Story