Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പുപറഞ്ഞില്ലെങ്കിൽ...

മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി; സിസ്​റ്റർ ലൂസിക്ക്​ വീണ്ടും മുന്നറിയിപ്പ്​

text_fields
bookmark_border
മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി; സിസ്​റ്റർ ലൂസിക്ക്​ വീണ്ടും മുന്നറിയിപ്പ്​
cancel
കൊച്ചി: മുന്നറിയിപ്പും താക്കീതുമായി സിസ്​റ്റർ ലൂസി കളപ്പുരക്ക്​ വീണ്ടും എഫ്​.സി.സി സന്യാസിനി സമൂഹത്തി​​െൻറ കത്ത്​. എഫ്​.സി.സി സിസ്​റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട ു​പോകുമെന്നാണ്​ സുപ്പീരിയർ ജനറൽ അയച്ച കത്തിലെ മുന്നറിയിപ്പ്​.

സിസ്​റ്റർ ലൂസിയുടെ അപ്പീൽ കഴിഞ്ഞദിവസം വ ത്തിക്കാൻ തള്ളിയിരുന്നു. ഇതോടെ സന്യാസിനി സമൂഹത്തിൽനിന്നുള്ള പുറത്താക്കൽ നടപടി പൂർണമായതായി കത്തിൽ പറയുന്നു. തന്നെ മുറിയിൽ പൂട്ടിയി​ട്ടെന്ന് കാണിച്ച്​ സിസ്​റ്റർ ലൂസി കനകമല എഫ്​.സി.സി കോൺവ​െൻറ്​ മദർ സുപ്പീരിയറിനെതിരെ പരാതി നൽകിയിരുന്നു. പൊതുസമൂഹത്തിന്​ മുന്നിൽ എഫ്​.സി.സിയെ താറടിച്ച്​ കാണിക്കാൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ ഗൂഢാലോചനയാണ്​ പരാതിക്ക്​ പിന്നിലെന്നാണ്​ കത്തിലെ ആരോപണം. പരാതി പിൻവലിച്ച്​ നിരുപാധികം മാപ്പ്​ പറയുകയും പരാതിയെക്കുറിച്ച്​ വാർത്ത നൽകിയ പത്രങ്ങളിലെല്ലാം ക്ഷമാപണം പ്രസിദ്ധീകരിക്കുകയും വേണം. അല്ലെങ്കിൽ സിസ്​റ്റർ ലൂസിയെയും കൂട്ടാളികളെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്​ സിവിലായും ക്രമിനലായും നിയമനടപടി സ്വീകരിക്കും. പൂട്ടിയി​ട്ടെന്ന ആരോപണം കളവാണെന്ന്​ സ്​ഥാപിക്കാനുള്ള കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ട്​.

ബിഷപ് ഫ്രാ​ങ്കോക്കെതി​െ​ര നടപടിയില്ലാത്തത്​ എന്തുകൊണ്ടെന്ന്​ സിസ്​റ്റർ ​ലൂസി ചോദിക്കുന്നു. ബിഷപ്പിനെതിരായ കേസ്​ കോടതിയുടെ പരിഗണനയിലാണ്​. കോടതി കുറ്റവാളിയെന്ന്​ കണ്ടെത്തുംവരെ എല്ലാവരും നിരപരാധികളാണ്​. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിലുള്ള ഒരു സഹായവും സിസ്​റ്റർക്ക്​ ആവശ്യമുണ്ടെന്ന്​ കരുതുന്നില്ലെന്നും കത്തിൽ പറയുന്നു. നിക്ഷേപിച്ച തുക പലി​ശസഹിതം തിരിച്ചുനൽകുന്ന ബാങ്കല്ല എഫ്​.സി.സി സന്യാസിനി സമൂഹം. എഫ്​.സി.സി ഒരിക്കലും സിസ്​റ്ററിൽനിന്ന്​ പണം പിടിച്ചുവാങ്ങിയിട്ടില്ല. എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ സിസ്​റ്ററുടെ നിയമപരമായ ബാധ്യതയാണ്​.

എഫ്​.സി.സിയിൽ അംഗമാകു​േമ്പാൾ സിസ്​റ്റർക്ക്​ ഉണ്ടായിരുന്നത്​ പ്രീഡിഗ്രി സർട്ടിഫിക്കറ്റ്​ മാത്രമാണ്​. പഠനം, ചികിത്സ, ഭക്ഷണവും താമസവും എന്നിവക്കായി വലിയൊരു തുക എഫ്​.സി.സി ചെലവഴിച്ചു. വൻ തുക കൊടുത്താണ്​ കർണാടകയിൽ ബി.എഡ്​ പ്രവേശനം നേടിയത്​. ഈ തുകയെല്ലാം ഉണ്ടായിരുന്നെങ്കിൽ വയനാട്ടിൽ ഏക്കർ കണക്കിന്​ ഭൂമി വാങ്ങാമായിരുന്നു. ഇപ്പോൾ സിസ്​റ്റർക്ക്​ അരലക്ഷത്തിൽ കുറയാത്ത ശമ്പളമുണ്ട്​. പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും വേറെയും ലഭിക്കും. സ്വന്തമായി ഭൂസ്വത്തുമുണ്ട്​. ഇതെല്ലാം ഉപയോഗിച്ച്​ സാമ്പത്തികഭ​ദ്രതയോടെ പ്രായമായ അമ്മക്കൊപ്പം ഭാവിജീവിതം ചെലവഴിക്കാമെന്നും കത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSister Lucy Kalappurakkal
News Summary - sister lucy kalappurakkal-kerala news
Next Story