വൈദികരുടെ തെറ്റുകൾ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നു -സിസ്റ്റർ ലൂസി കളപ്പുര
text_fieldsകൊച്ചി: കത്തോലിക്ക സഭ മുഖപത്രത്തിലെ വിമർശനങ്ങളിൽ മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. വൈദികരുടെ തെറ്റുകൾ മറച ്ചുവെച്ച് തന്നെ ആക്രമിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. വിമർശനങ്ങളിൽ തളരില്ലെന്നും സിസ്റ്റർ വ്യക്തമാക്കി.
താൻ വ്രതം പാലിക്കുന്നില്ലെന്ന് ആരോപിക്കുന്നവർ അക്കാര്യം തെളിയിക്കണം. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാത്തവരാണ് തെറ്റുകാരെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി.
കാലഘട്ടത്തിന് അനുസരിച്ച് സഭയിൽ മാറ്റം വന്നിട്ടുണ്ട്. പുരോഹിതർക്ക് ബ്രഹ്മചര്യം വേണ്ടെന്ന ലേഖനത്തിലെ വാദം വിചിത്രമാണ്. പലരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുത. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്നവരുടെ മുമ്പിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കണമെന്നാണോ ഇവർ പറയുന്നത്. ബ്രഹ്മചര്യം വേണ്ടാത്തവർ വിവാഹം കഴിക്കട്ടെയെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
