Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഭയുടെ നടപടിയെ നിയമപരമായി നേരിടും -സിസ്​റ്റർ ലൂസി കളപ്പുര

text_fields
bookmark_border
sister-lusi-kalappura
cancel

കൽപറ്റ: കന്യാസ്​ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ സമരത്തിൽ പ​ങ്കെടുത്തതിന് സഭയിൽ നിന്ന്​ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്​റ്റർ ലൂസി കളപ്പുര. 10 ദിവസത്തിനകം മഠം ഒഴിഞ്ഞു പോകാനാണ് ഉത്തരവിലുള്ളത്. അങ്ങനെ ഇറങ്ങി പോകാൻ സാധിക്കില്ലെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

മഠത്തിനുള്ളിൽ കഴിയാൻ ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്. തന്നെ പുറത്താക്കുക ലക്ഷ്യമിട്ടുള്ള മോശം പെരുമാറ്റമാണ് രണ്ടു മാസമായി മഠത്തിൽ നിന്നുണ്ടായതെന്നും സിസ്​റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാ​ങ്കോ മുളക്കലിനെതിരായ സമരത്തിൽ പ​ങ്കെടുത്തതിനും സിസ്​റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിൽ നിന്നാണ്​ പുറത്താക്കിയത്​. സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന്​ വ്യതിചലിച്ചുവെന്ന കുറ്റവും സിസ്​റ്റർ ലൂസിക്കെതിരെ ചുമത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sister Lucy Kalappura -Bishop Franco mulakkal -Kerala News
Next Story