സഭയോട് മാപ്പു പറയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
text_fieldsമാനന്തവാടി: കത്തോലിക്ക സഭയോട് മാപ്പു പറയില്ലെന്ന് മാനന്തവാടി സെന്റ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. മുമ്പ് നൽകിയ നോട്ടീസിലെ ആരോപണങ്ങൾ തന്നെയാണ് വീണ്ടും ആവർത്തിച്ചിട്ടുള്ളത്. താൻ തെറ്റ് ചെയ്തിട്ടില്ല. നല്ല കാര്യങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. അതിനാൽ വിശദീകരണം മാറ്റി നൽകി സഭയെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി.
മുമ്പ് നൽകിയ വിശദീകരണം മാത്രമാവും തുടർന്നും സഭക്ക് നൽകുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് സമ്മതിക്കാൻ കഴിയില്ല. സന്യാസ സഭയിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. നിരപരാധികൾ ക്രൂശിക്കപ്പെടുകയും തെറ്റ് ചെയ്തവർ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും ലൂസി കളപ്പുരയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
