അരൂർ: സഹോദരൻ മരിച്ചതിന്‍റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞ ഉടനെ സഹോദരിയും മരിച്ചു . അരൂർ പ്രൊജക്റ്റ് കോളനിയിൽ നടക്കൽ കെ.എ.സുകുമാരൻ (71) ആണ് ആദ്യം മരിച്ചത്.
സുകുമാരന്‍റെ സംസ്കാരം കഴിഞ്ഞ ഉടനെ സഹോദരി അരൂർ തിരുത്താളിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മേനക (74) യും മരിച്ചു. ഇരുവരും അസുഖ ബാധിതരായി കിടപ്പിലായിരുന്നു. മേനകയുടെ സംസ്കാരം ഇന്ന് 11 ന് . സതിയാണ് സുകുമാരന്റെ ഭാര്യ. മക്കൾ - രശ്മി, രൂപ മരുമകൻ - വിവേക്. മേനകയുടെ മക്കൾ - ശ്യാമളൻ, സുധീർ , അനിൽ കുമാർ , അനിത, ഹരീഷ് മരുമക്കൾ - ശകുന്തള, പ്രമീള, ഷീബ, സുനി, പ്രിയ.