അഭയ കേസ്: അറസ്റ്റ് ശക്തമായ തെളിവിെൻറ അടിസ്ഥാനത്തിലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിെൻറയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. ശാസ്ത്രീയ തെളുവുകൾ, അടയ്ക്ക രാജു അടക്കമുള്ളവരുടെ സാക്ഷിമൊഴികളും പ്രതികളുടെ അറസ്റ്റിന് സഹായകമായെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നന്ദകുമാർ നായർ മൊഴി നൽകിയത്.
16 വർഷത്തിനുള്ളിൽ 13 സി.ബി.ഐ ഉദ്യോഗസ്ഥർ മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തത് നന്ദകുമാർ നായരായിരുന്നു. അദ്ദേഹത്തിെൻറ എതിർവിസ്താരം ബുധനാഴ്ചയും തുടരും.