സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതുകൊണ്ടെന്ന് പ്രോസിക്യൂഷൻ
text_fieldsസിസ്റ്റർ അഭയ
തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതുകൊണ്ടെന്ന് പ്രോസിക്യൂഷൻ.
1992 മാർച്ച് 27ന് വെളുപ്പിന് 4.15 നായിരുന്നു സംഭവം. പഠിക്കുന്നതിനായി അന്ന് പുലർച്ച ഉണർന്നതായിരുന്നു അഭയ. പയസ് ടെൻറ് കോൺവെന്‍റിലെ അടുക്കളയിലെ ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്നതിനിടെയാണ് അടുക്കളയോട് ചേർന്ന മുറിയിൽ വെച്ച് മൂന്നാം പ്രതി സിസ്റ്റർ സെഫിയും ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അഭയ കാണാൻ ഇടയായത്. ഇതാണ് കൊലയിലേക്ക് നയിച്ചത്.
ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളും കോടതിക്ക് മുമ്പിൽ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്‌ജി കെ.സനൽ കുമാർ മുമ്പാകെ വാദിച്ചു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലും കോൺവെന്‍റ് സ്റ്റെയർകേസ് വഴി ടെറസിലേക്ക് കയറിപോകുന്നത് കണ്ടുവെന്നും പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയിൽ മൊഴി നൽകിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടികാട്ടി.
പ്രോസിക്യൂഷൻ ആറാം സാക്ഷി കളർകോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂർ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാൽ കോടതിയിൽ മൊഴി നൽകിയ കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി വാദിച്ചു. പ്രോസിക്യൂഷൻ വാദം വ്യാഴാഴ്ചയും തുടരും.