Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസ്: മൂന്നാംഘട്ട...

അഭയ കേസ്: മൂന്നാംഘട്ട സാക്ഷിവിസ്​താരം പൂർത്തിയായി

text_fields
bookmark_border
അഭയ കേസ്: മൂന്നാംഘട്ട സാക്ഷിവിസ്​താരം പൂർത്തിയായി
cancel

തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസി​​​​െൻറ മൂന്നാംഘട്ട സാക്ഷിവിസ്‌താരം കൂറുമാറ്റത്തോടെ അവസാനിച്ചു. സിസ ്​റ്റർ അഭയയോടൊപ്പം കോൺവ​​​െൻറിലെ അന്തേവാസിയായിരുന്ന, കേസിലെ 32ാം സാക്ഷി സിസ്​റ്റർ ഷെർളിയെയാണ് സി.ബി.ഐ കോടതി കൂ റുമാറിയതായി പ്രഖ്യാപിച്ചത്. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അഭയയെ വിളിച്ചെഴുന്നേൽപ്പിച്ചത്​ താനായിരുന്നു. അവ ിടെനിന്നും അടുക്കളയിലേക്ക്​ പോയ ശേഷം അഭയയെ കണ്ടിരുന്നില്ല. ഒരു മണിക്കൂർ കഴിഞ്ഞ്​ അഭയയെ കാണാനില്ലെന്നറിഞ്ഞ്​ അടുക്കള ഭാഗത്ത് എത്തിയപ്പോൾ അസ്വാഭാവികമായ രംഗങ്ങൾ കണ്ടിരുന്നു. ഫ്രിഡ്‌ജ്‌ തുറന്നുകിടക്കുന്നതായും വാട്ടർ ബോ ട്ടിൽ അരികിൽ കിടക്കുന്നതായും ശിരോവസ്‌ത്രം കണ്ടതായും സി.ബി.ഐക്ക് നൽകിയ മൊഴിയാണ് കോടതി മുമ്പാകെ സിസ്​റ്റർ നിഷേധിച്ചത്. ശിരോവസ്‌ത്രം കണ്ടതൊഴികെ മറ്റൊരു കാര്യവും താൻ പറഞ്ഞതല്ലെന്ന മൊഴിയാണ്​ അവർ കോടതിയിൽ ഇപ്പോൾ നൽകിയത്​.

സഭയുടെ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന പ്രോസിക്യൂഷൻ ചോദ്യത്തിന് സിസ്​റ്റർ ഷെർളി മറുപടി നൽകിയില്ല. സിസ്​റ്റർ ഷെർളിയുടെ നുണപരിശോധന നടത്താൻ സി.ബി.ഐ തിരുമാനിച്ചിരുന്നതാണ്. എന്നാൽ, ഇവർ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനെ എത്തിച്ച്​ വാദിച്ച്​ സി.ബി.ഐ കോടതിയിൽനിന്ന്​ നുണപരിശോധനക്കെതിരെ അനുകൂല വിധിനേടി. ഇതിനായി സാമ്പത്തിക സഹായം നൽകിയതും സഭയാണല്ലോ എന്ന പോസിക്യൂഷ​​​​െൻറ ചോദ്യത്തിനും സിസ്​റ്റർ മറുപടി നൽകിയില്ല.

കേസിൽ മൂന്നുഘട്ട സാക്ഷിവിസ്താരം പൂർത്തിയായപ്പോൾ ആകെ ഒമ്പത്​ സാക്ഷികൾ കൂറുമാറി. 23 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചു. കൂറുമാറിയ സാക്ഷികളിൽ ഏറിയ പങ്കും സഭാവിശ്വാസികൾ ആയതിനാൽ സി.ബി.ഐ പല കന്യാസ്ത്രീകളെയും സാക്ഷിവിസ്താരത്തിൽനിന്ന്​ ഒഴിവാക്കിയിരുന്നു. ഒന്നാം ഘട്ടത്തിൽ ആറും മൂന്നാം ഘട്ടത്തിൽ മൂന്നും സാക്ഷികളായിരുന്നു കൂറുമാറിയത്. രണ്ടാം ഘട്ടത്തിൽ മാത്രമാണ്​ കൂറുമാറ്റം ഇല്ലാതിരുന്നത്​.
മൂന്നാം ഘട്ടം ആരംഭിച്ചത് കൂറുമാറ്റത്തോടെ ആണെങ്കിലും കേസി​​​​െൻറ അനുകൂലമായ പല മൊഴികളും ലഭിച്ചു. 30ാം സാക്ഷിയായി വിസ്തരിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമിയുടെ മൊഴിയാണ് ഇതിൽ നിർണായകം. അഭയയുടേത് കൊലപാതകം തന്നെയെന്നും മുങ്ങിമരണമല്ലെന്നും അദ്ദേഹം മൊഴി നൽകി.

കേസി​​​​െൻറ അവസാനഘട്ട സാക്ഷിവിസ്​താരം ഡിസംബർ 12ന് ആരംഭിക്കും. കൃഷ്‌ണവേണി, മാലിനി, സി. രാധാകൃഷ്‌ണൻ, എസ്.കെ. പഥക് എന്നീ ഡോക്ടർമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാത്രമാണ് അവസാന ഘട്ടത്തിൽ വിസ്തരിക്കുക. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ട​​​െൻറ് കോൺവ​​​െൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്​റ്റർ അഭയയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തോമസ് എം. കോട്ടൂർ, സിസ്​റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnunabhaya murder case
News Summary - Sister Abhaya Case - Kerala news
Next Story