അഭയ കേസ്: തോമസ് കോട്ടൂരിനെ സാക്ഷി അടയ്ക്കാ രാജു തിരിച്ചറിഞ്ഞു
text_fieldsതിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ആദ്യഘട ്ടത്തില് ശ്രമിച്ചിരുന്നെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി. കേസിലെ ഒന ്നാം പ്രതി തോമസ് എം.കോട്ടൂരിനെ േകസിലെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജു എന്ന രാജു േകാടതി യിൽ തിരിച്ചറിഞ്ഞു.
കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കൊലക്കുറ്റം ഏറ്റെടുക് കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞാല്‍ രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകിയതായും തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണക്കിടെ രാജു വെളിപ്പെടുത്തി. ഫാദര്‍ തോമസ് കോട്ടൂരിനെതിരായ മൊഴിയില്‍ രാജു ഉറച്ചുനില്‍ക്കുകയും ചെയ്തു. അഭയ കൊല്ലപ്പെട്ട ദിവസം രണ്ടുപേര്‍ ഏണി കയറി കോണ്വെൻറിലേക്ക് പോകുന്നത് കണ്ടു. അതിലൊരാള്‍ തോമസ് കോട്ടൂരാണെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ രാജു കോടതിയിലുണ്ടായിരുന്ന കോട്ടൂരിനെ ചൂണ്ടിക്കാണിച്ച് തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന വിചാരണക്കിടെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയതിനുശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന നിര്‍ണായക മൊഴിയാണ് രാജുവിേൻറത്.
കേസിെൻറ വിചാരണ ആരംഭിച്ചശേഷം കൂറുമാറ്റമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. പ്രോസിക്യൂഷെൻറ മൂന്നാം സാക്ഷി രാജു കൂറുമാറാതെ കേസിൽ നിർണായകമായ മൊഴിയാണ് നൽകിയത്. തിങ്കളാഴ്ച ആരംഭിച്ച സാക്ഷി വിസ്താരത്തിൽ സിസ്റ്റർ അനുപമ, സഞ്ജു പി.മാത്യു എന്നീ പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു.
വിചാരണയെതന്നെ തകിടംമറിക്കുന്ന മൊഴികളായിരുന്നു കഴിഞ്ഞ രണ്ടു സാക്ഷികളും നൽകിയിരുന്നത്. അതുകൊണ്ട് കേസിലെ നിർണായക സാക്ഷിയായ രാജുവിെൻറ മൊഴി സി.ബി.ഐയെ സംരക്ഷിച്ച് നിർത്തുകയാണ്.
കുറ്റപത്രത്തിലെ അഞ്ചാം സാക്ഷിയായ രാജു പയസ് ടെൻത് കോൺവെൻറിൽ മിന്നൽ പിണറുകളിൽനിന്ന് സംരക്ഷണം ലഭിക്കാൻ സ്ഥാപിച്ചിരുന്ന ഇറിഡിയം മോഷ്ടിക്കാനാണ് പോയിരുന്നത്. വലിയ നീളമുള്ളതായതിനാൽ പല ദിവസങ്ങൾ കൊണ്ട് മാത്രമേ ഇത് മോഷ്ടിക്കാനാകുമായിരുന്നുള്ളൂ. അതുകൊണ്ട് കോൺെവൻറിന് സമീപമുള്ള മരം വഴി സ്ഥിരമായി കയറാറുണ്ടെന്നും രാജു മൊഴി നൽകി. സിസ്റ്റർ അഭയ മരണപ്പെടുന്ന രാത്രിയിലും അവിടെ പോയിരുന്നു. അപ്പോൾ കോൺവെൻറ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫയർ റെസ്ക്യൂ േഗാവണിയിലൂടെ രണ്ടുപേർ കയറിപ്പോകുന്നത് കണ്ടു.
കുറച്ചുസമയം കഴിഞ്ഞ് ഒരാൾ താഴേക്ക് വരുന്നത് കണ്ടിരുന്നു. അവർ തന്നെ കണ്ടുവെന്നും ഭയന്ന് അവിടെനിന്ന് പോവുകയായിരുന്നെന്നുമുള്ള മൊഴിയാണ് രാജു നൽകിയത്. തുടർന്ന് തന്നെ കേസിൽ പ്രതിയാക്കാനുള്ള നീക്കം നടന്നെന്നും രാജു മൊഴി നൽകി. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് കൊലപാതകം ഏറ്റെടുക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും ഭാര്യക്ക് ജോലിയും വാഗ്ദാനം നൽകിയിരുന്നു. കൊലക്കുറ്റം താൻ ഏറ്റെടുക്കാൻ തയാറാണെന്നും എങ്ങനെയാണ് കന്യാസ്ത്രീ മരിച്ചതെന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ച് വ്യക്തമായ മറുപടി നൽകിയില്ലെന്നും രാജു മൊഴി നൽകി.
അന്നേദിവസം തന്നെ മറ്റൊരു പ്രതിയെ ക്രൈംബ്രാഞ്ച് അവിടെ കൊണ്ടുവന്നിരുന്നു. അയാളോട് താൻ എല്ലാം പറഞ്ഞു. പിറ്റേദിവസം അയാളെ കോടതിയിൽ കൊണ്ടുപോയിരുന്നു. കോടതിയിൽ ഇയാൾ സംഭവത്തെക്കുറിച്ച് പറയുമെന്ന് പറഞ്ഞതിനാൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞുവിടുകയായിരുന്നെന്നും രാജു മൊഴി നൽകി. പ്രതിഭാഗം ക്രോസ് വിസ്താരം വെള്ളിയാഴ്ച നടക്കും. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിലെ നിലവിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
