Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസ്: പ്രതി...

അഭയ കേസ്: പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ എന്ന് പ്രോസിക്യൂഷൻ

text_fields
bookmark_border
സിസ്റ്റർ അഭയ
cancel
camera_alt

സിസ്റ്റർ അഭയ 

തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്‌ത ശേഷം സി.ബി.ഐ 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

ഇതിൽ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിൻസിപ്പലും പ്രോസിക്യൂഷൻ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സി.ബി.ഐ കോടതയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ വാദം നടത്തി.

തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ നടത്തുന്ന വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും.

Show Full Article
TAGS:abhaya case Trial sister sefi 
News Summary - sisiter abhaya case, prosecution about sister sefis surgery
Next Story