Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐയുടെ വാക്കുകൾ...

എസ്.ഐയുടെ വാക്കുകൾ തുണയായി; കഴുത്തിലിട്ട കുരുക്ക് വലിച്ചെറിഞ്ഞ് ഗൃഹനാഥൻ

text_fields
bookmark_border
https://www.madhyamam.com/tags/kerala-police
cancel

ചെ​റു​തോ​ണി: ചു​മ​ത​ല​യേ​റ്റ് വെ​റും ര​ണ്ടു​ദി​വ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച സ​ന്തോ​ഷ​ത്തി​ലും സം​തൃ​പ്തിയി​ലു​മാ​ണ് ഇ​ടു​ക്കി എ​സ്.​ഐ ബി​ബി​ൻ. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ത​ടി​യ​മ്പാ​ട് സ്വ​ദേ​ശി ഗൃ​ഹ​നാ​ഥ​നെ സ്നേ​ഹ​വാ​ക്കു​ക​ളി​ലൂ​ടെ അ​നു​ന​യി​പ്പി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ.

ത​ടി​യ​മ്പാ​ട് കാ​ർ​ത്യാ​യ​നി ക​വ​ല​യി​ലാ​ണ് നാ​ടി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വാ​ക്ക​ത്തി കാ​ട്ടി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​യാ​യ ഭാ​ര്യ ഉ​ട​ൻ പൊ​ലീ​സ് എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ൽ ​വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച​യു​ട​ൻ ഇ​ടു​ക്കി എ​സ്.​ഐ ബി​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി.​

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ഭ​യ​ന്ന ഇ​യാ​ൾ വീ​ടി​ന്റെ മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ക്കു​ക​യും ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും താ​ഴെ​യി​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​തെ അ​തീ​വ ക്ഷ​മ​യോ​ടെ​യും ത​ന്മ​യ​ത്വ​ത്തോ​ടെ​യും എ​സ്.​ഐ ബി​ബി​ൻ ഗൃ​ഹ​നാ​ഥ​നോ​ട് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി.

‘ചേ​ട്ടാ, നി​ങ്ങ​ളു​ടെ മ​ക​നാ​ണ് ഞാ​ൻ എ​ന്ന് ക​രു​തി പ​റ​യു​ന്നു, നി​ങ്ങ​ൾ താ​ഴെ​യി​റ​ങ്ങ്’ എ​ന്ന എ​സ്.​ഐ​യു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ വാ​ക്കു​ക​ൾ​ക്കു​മു​ന്നി​ൽ ഇ​യാ​ൾ കീ​ഴ​ട​ങ്ങി വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി. താ​ഴെ​യി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ ആ​ശ്വ​സി​പ്പി​ച്ച പൊ​ലീ​സ്, കു​ടും​ബ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ കൗ​ൺ​സ​ലിങ് ന​ൽ​കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Newssuicide attempts stoppedFamily disputePolice Sub Inspector
Next Story