സർ സയ്യിദ് ദിനാചരണം 20 ന് കോട്ടക്കലിൽ
text_fieldsസർ സയ്യിദ് അഹ്മദ് ഖാൻ
കോട്ടക്കൽ: അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനും, വിദ്യാഭ്യാസ പരിഷ്കർത്താവുമായ സർ സയ്യിദ് അഹ്മദ് ഖാന്റെ സ്മരണാർത്ഥം സർ സയ്യിദ് ദിനം ആഘോഷിക്കുന്നു. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലാണ് പരിപാടി.
പരിപാടിയിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരിക്കും. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ പ്രൊഫ. ഷാഹുൽ ഹമീദ്, സർ സയ്യിദ് അനുസ്മരണ പ്രഭാഷണം നടത്തും.
മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ സംബന്ധിക്കും. 2024-25 അധ്യായന വർഷം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയ അലിഗേറിയൻസിന്റെ മക്കൾക്കുള്ള സർ സയ്യിദ് മെറിറ്റ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

